Entertainment

കിടപ്പുമുറി ഉൾപ്പെടെ സജ്ജം, പുത്തൻ കാരവൻ സ്വന്തമാക്കി മമ്മൂക്ക; '369' വിട്ടുകളഞ്ഞി‌ല്ല

നീലയും വെള്ളയും നിറങ്ങൾ നൽകിയാണ് വാഹനത്തിന്റെ പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പുത്തൻ കാരവൻ സ്വന്തമാക്കിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇന്ത്യയിലെ മുൻനിര ബോഡി നിർമാതാക്കളായ ഓജസ് ഓട്ടോമൊബൈൽസാണ് മമ്മൂട്ടിയുടെ കാരവൻ നിർമാതാക്കൾ. വോൾവോയുടെ വാഹനമാണ് കാരവനായി രൂപം മാറിയതെന്നാണ് സൂചന. 

താരത്തിന്റെ ഇഷ്ടനമ്പറായ 369 തന്നെയാണ് പുത്തൻ കാരവനും എത്തിയത്.  KL 07 CU 369 ആണ് ഈ വാഹനത്തിന്റെ നമ്പർ. കിടപ്പുമുറി ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് കാരവൻ ഒരുങ്ങിയിട്ടുള്ളത്. നീലയും വെള്ളയും നിറങ്ങൾ നൽകിയാണ് വാഹനത്തിന്റെ പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്. യാത്രയ്ക്ക് അനുയോജ്യമായ സീറ്റുകളും വാഹനത്തിൽ നൽകിയിട്ടുണ്ട്.

കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതു മുതൽ മരടിലെ തന്റെ പുതിയ വീടിനുള്ളിലായിരുന്നു മമ്മൂട്ടി. 277 ദിവസം നീണ്ട 'ഹോം ക്വാറന്റീന്' ശേഷം നടൻ പുറത്തിറങ്ങിയത് വാർത്തയായിരുന്നു. പിന്നാലെ ക്യാമറയ്ക്ക് മുന്നിലും മമ്മൂക്ക എത്തി. ഒരു പരസ്യചിത്രത്തിനുവേണ്ടിയാണ് മമ്മൂട്ടി അഭിനയിച്ചത്. വൈകാതെ പുതിയ സിനിമയുടെ സെറ്റിൽ എത്താനുള്ള തയാറെടുപ്പിലാണ് മമ്മൂട്ടി. ജനുവരി ആദ്യം വാരം തന്നെ ഷൂട്ടിങ് തിരക്കുകളിലേക്ക് കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം