മേഘ്ന രാജ് ബ്രൂണോയ്ക്കൊപ്പം, ചിരഞ്ജീവി സർജയും മേഘ്നയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

വേദനയായി മറ്റൊരു മരണം കൂടി, ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ മേഘ്ന രാജ്

താരം തന്നെയാണ് ബ്രൂണോയുടെ മരണത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോ​ഗം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് പുറത്തുകടക്കും മുന്നേ മേഘ്ന രാജിനെ തേടി മറ്റൊരു മരണവാർത്ത കൂടി എത്തുകയാണ്. താരത്തിന്റെ വളർത്തുനായ ബ്രൂണോയാണ് വിടവാങ്ങിയത്. താരം തന്നെയാണ് ബ്രൂണോയുടെ മരണത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്നും തന്റെ മകനൊപ്പം ബ്രൂണോ കളിക്കുന്നതു കാണാൻ കാത്തിരിക്കുകയായിരുന്നെന്നുമാണ് താരം കുറിച്ചത്. 

‘ഒരുപാട് നഷ്ടങ്ങൾ… ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയർ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാൽ ജൂനിയർ ചിരുവിനോട് അവൻ വളരെ സൗമ്യനായിരുന്നു. ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടിൽ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങൾ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്, എല്ലായ്‌പ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്്. ’ ബ്രൂണോയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമാണ് പോസ്റ്റ്. 

കഴിഞ്ഞ ലോക്ക്ഡൗൺ കാലത്താണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവി സർജ വിടപറയുന്നത്. ആ സമയത്ത് നാലു മാസം ​ഗർഭിണിയായിരുന്നു മേഘ്ന. ഒക്ടോബറിൽ താരം മകന് ജന്മം നൽകി. ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പേജ് നിറയുന്നത് കുഞ്ഞു ചീരുവിന്റെ വിശേഷങ്ങൾ കൊണ്ടാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT