മിലിന്ദ് സോമൻ, പുഷ്അപ്പ് എടുക്കുന്ന സ്ത്രീ 
Entertainment

പത്ത് പുഷ്അപ്പ് എടുത്താൽ സെൽഫി തരാമെന്ന് മിലിന്ദ്; നടുറോഡിൽ സാരിയുടുത്ത് പുഷ്അപ്പ് ചെയ്ത് ആരാധിക; വിഡിയോ വൈറൽ

സെൽഫി ചോദിച്ചെത്തിയ ആരാധികയെക്കൊണ്ട് പുഷ്അപ്പ് എടുപ്പിച്ചിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

മോഡലും നടനുമായ മിലിന്ദ് സോമൻ ബോളിവുഡിലെ ഏറ്റവും ഫിറ്റ്നസ് ഫ്രീക്കുകളിൽ ഒരാളാണ്. ആരാധകർക്കായി തന്റെയും കുടുംബത്തിന്റെയും  വർക്കൗട്ട് വിഡിയോകൾ താരം പങ്കുവെക്കാറുണ്ട്. ഇപ്പോൾ സെൽഫി ചോദിച്ചെത്തിയ ആരാധികയെക്കൊണ്ട് പുഷ്അപ്പ് എടുപ്പിച്ചിരിക്കുകയാണ് താരം. 

റായ്പൂരിൽ തെരുവിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഒരു ആരാധിക മിലിന്ദിനെ സെൽഫിക്കായി സമീപിക്കുന്നത്. പുഷ് അപ് എടുത്താൽ സെൽഫി തരാം എന്ന് താരം പറഞ്ഞതോടെ നടുറോഡിൽ സാരിയുടുത്ത് പുഷ് അപ് ചെയ്യുകയായിരുന്നു. താരം തന്നെയാണ് വിഡിയോ പങ്കുവെച്ചത്. 

സെല്‍ഫി എടുക്കാന്‍ വരുന്നവരില്‍ ഏറ്റവും പ്രിയപ്പെട്ട പുഷ്അപ്പുകളില്‍ ഒന്ന്. റായ്പൂരിലെ ഒരു ചെറിയ മാര്‍ക്കറ്റില്‍ ഭക്ഷണവും കഴിച്ച് നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഈ സ്ത്രീ സെല്‍ഫി എടുക്കാന്‍ എത്തി. പത്ത് പുഷ്അപ്പ് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ തന്നെ അവര്‍ പുഷ്അപ്പ് എടുക്കാന്‍ നിലത്തു കിടന്നു. ഞാന്‍ കാമറ ഓണ്‍ ചെയ്യുന്നതിന് മുന്‍പായിരുന്നു. സാരിയുടുത്തതോ ആളുകള്‍ ചുറ്റുമുള്ളതോ മുന്‍പ് പുഷ്അപ്പോ വ്യായാമമോ ചെയ്തില്ല എന്നതോ അവര്‍ക്കു പ്രശ്‌നമായില്ല.- മിലിന്ദ് കുറിച്ചു. അവരുടെ ഫോണില്‍ ഞങ്ങള്‍ ഒന്നിച്ചു നല്ലൊരു ഫോട്ടോ എടുത്തെന്നും താരം വ്യക്തമാക്കി.

ഈ വിഷയത്തില്‍ മിലിന്ദ് സോമനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടനവധിപേര്‍ രംഗത്ത് വന്നു. പുഷ് അപ്പ് എടുപ്പിക്കുന്നത് നല്ലതാണെന്നും ആ സ്ത്രീയുടെ ആത്മവിശ്വാസം പുറത്ത് കൊണ്ടുവന്നതിന് നന്ദിയുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫിയ്ക്ക് വേണ്ടി ഒരാളെ നടുറോട്ടില്‍ പുഷ്അപ്പ് എടുപ്പിക്കുന്നത് മനുഷ്യവിരുദ്ധമാണെന്ന് വിമര്‍ശകര്‍ പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'ഞാന്‍ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു'; കുഴൽനാടനെ തള്ളി മുഖ്യമന്ത്രി

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും