ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'ബ്രൂസ്‍ലി ബിജി'ക്ക് ബിരുദാനന്തര ബിരുദം; ചിത്രങ്ങൾ

സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എംകോം പൂർത്തിയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മിന്നൽ മുരളി സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ഫെമിന ജോർജ്. ചിത്രത്തിൽ ബ്രൂസ്ലി ബിജി എന്ന കഥാപാത്രത്തെയാണ് ഫെമിന അവതരിപ്പിച്ചത്. ഇപ്പോൾ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്നെയാണ് ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. 

സെന്റ് തെരേസാസ് കോളജിലാണ് ഫെമിന എംകോം പൂർത്തിയാക്കിയത്.  കഴിഞ്ഞ ദിവസം കോളജിൽ വച്ചു നടന്ന ചടങ്ങിൽ ഫെമിന ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. കഴിഞ്ഞ വർഷം കോഴ്സ് പൂർത്തിയായിരുന്നെങ്കിലും കോവിഡ് മൂലം ബിരുദ ദാന ചടങ്ങ് വൈകുകയായിരുന്നു. ​ഗ്രാജുവേഷൻ കോട്ട് അണിഞ്ഞ് നിൽക്കുന്നതിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സാരിയിൽ സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്നതിന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. 

രാജഗിരി കോളജിൽ ഡിഗ്രി  പൂർത്തിയാക്കിയ ഫെമിന ഇൻഫോപാർക്കിൽ ജോലി ചെയ്യുമ്പോഴാണ് മിന്നൽ മുരളിയുടെ ഓഡിഷനിൽ പങ്കെടുക്കുന്നത്. മിന്നൽ മുരളി പൂർത്തിയായി കോവിഡ് വ്യാപനം മൂലം രണ്ടുവർഷക്കാലം റിലീസ് നീണ്ടുപോയ ഇടവേളയിലാണ് ഫെമിന മാസ്റ്റേഴ്സിനായി സെന്റ് തെരേസാസ് കോളജിൽ ചേരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഷ്‌കര്‍ സൈലന്റ് കില്ലര്‍, ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ ശ്രമിച്ചു'; ആദ്യ ഭാര്യയോടും ക്രൂരത, അണപൊട്ടി ജനരോഷം

'ക്ലാസിലെ സൗഹൃദം നല്ലതാണ്, പക്ഷെ വെള്ളക്കുപ്പി പങ്കിട്ടു കൊണ്ട് വേണ്ട'

കാലവര്‍ഷം ബുധനാഴ്ച കേരളത്തില്‍?, രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സിന്നര്‍, ജോക്കോവിച്... നിലവിലെ വനിതാ ചാംപ്യനും ഞെട്ടി; ഫ്രഞ്ച് ഓപ്പണില്‍ വമ്പന്‍ അട്ടിമറികള്‍ തുടരുന്നു

തമിഴ്‌നാട്ടിൽ രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് പ്രക്രിയ നാളെ മുതൽ; വിജയ് നയിക്കുന്ന ടിവികെയ്ക്ക് ആദ്യ പാർലമെന്റ് അംഗത്വം ഉറപ്പ്

SCROLL FOR NEXT