Mirna Menon, Suraj Venjaramoodu വിഡിയോ സ്ക്രീൻഷോട്ട്, ഇൻസ്റ്റ​ഗ്രാം
Entertainment

'കൃത്യമായി ഉപയോ​ഗിച്ചാൽ ഇന്ത്യയിലെ മികച്ച നടൻമാരിലൊരാളാകും സുരാജേട്ടൻ; അദ്ദേഹത്തിന്റെ കണ്ണുകളിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ്'

'സുരാജേട്ടന്റെ കയ്യിൽ എല്ലാ സ്റ്റഫുമുണ്ട്'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

'ജയിലർ 2' വിൽ മറ്റു താരങ്ങൾക്കൊപ്പം തന്നെ കയ്യടി നേടുകയാണ് നടൻ സുരാജ് വെഞ്ഞാറമൂടും. ദിലീപ് എന്ന കഥാപാത്രമായാണ് സുരാജ് ചിത്രത്തിലെത്തിയത്. സുരാജിന്റെ പെർഫോമൻസിനെക്കുറിച്ച് നടി മിർണ മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ രജനികാന്തിന്റെ കഥാപാത്രമായ മുത്തുവേൽ പാണ്ഡ്യന്റെ മരുമകൾ ശ്വേത പാണ്ഡ്യനായാണ് മിർണ അഭിനയിച്ചത്.

സുരാജിന്റെ കണ്ണുകളിലൂടെയുള്ള അഭിനയപ്രകടനമാണ് ചിത്രത്തിൽ തന്നെ ഏറെ ആകർഷിച്ചതെന്ന് മിർണ പറയുന്നു. റിപ്പോർട്ടർ ഫിലിംസിന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "സുരാജേട്ടനും എനിക്കും ഡയറക്ട് കോമ്പിനേഷൻ സീനുകളില്ല. അട്ടപ്പാടിയിൽ ഷൂട്ട് ചെയ്യുന്ന സമയത്താണ് എല്ലാവരെയും കാണുന്നത്. അവിടെവെച്ചാണ് സുരാജേട്ടനാണ് ഈ കഥാപാത്രം ചെയ്യുന്നതെന്ന് അറിയുന്നത്.

സുരാജേട്ടന്റെ കണ്ണുകൾ ഏറ്റവും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നത് ഈ സിനിമയിലാണെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹത്തിന്റെ ഐ എക്സ്പ്രഷനിലാണ് ആ കഥാപാത്രത്തിന്റെ ലൈഫ് ഉള്ളത്. ഇത്രയും എക്സ്പ്രസീവ് ആയ കണ്ണുകളാണോ എന്ന് നമുക്ക് തോന്നിപ്പോകും. അദ്ദേഹം അത്രയും വണ്ടർഫുൾ ആയിട്ടുള്ള നടനാണ്. നമുക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുന്നതെന്ന് തോന്നിപ്പോകും".- മിർണ പറഞ്ഞു.

"മലയാളത്തിൽ സുരാജേട്ടൻ ചെയ്ത കഥാപാത്രങ്ങൾ തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. കോമഡി കഥാപാത്രങ്ങളിൽ നിന്ന് നമ്മൾ ഇമാജിൻ ചെയ്യാൻ പോലും പറ്റാത്ത തരത്തിൽ ഗൗരവമുള്ള വേഷങ്ങൾ അടുത്തടുത്തായി ചെയ്യുന്നു. അതേസമയം, കോമഡി വേഷങ്ങൾ ചെയ്യുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്.

അതിൽ ദശമൂലം ദാമുവാണ് എന്റെ ഫേവറിറ്റ്. ദശമൂലം ദാമുവിനെ അവതരിപ്പിച്ച സുരാജേട്ടനെ നമ്മൾ ആക്ഷൻ ഹീറോ ബിജുവിലെ പൊലീസ് സ്റ്റേഷൻ സീക്വൻസിൽ കാണുമ്പോഴുള്ള ആ മാറ്റം ശ്രദ്ധിക്കണം. അപ്പോഴാണ് അദ്ദേഹം ഒരു എക്സ്ട്രാ ഓർഡിനറി ആർട്ടിസ്റ്റാണെന്ന് മനസിലാകുന്നത്.

അത്രയും ഇമോഷണലായ ഒരു കഥാപാത്രത്തെ സുരാജേട്ടൻ അവതരിപ്പിക്കുന്നത് ഞാൻ ആദ്യമായി കാണുന്നത് ആ സിനിമയിലാണെന്ന് തോന്നുന്നു. സുരാജേട്ടന്റെ കയ്യിൽ എല്ലാ സ്റ്റഫുമുണ്ട്. കറക്ടായി അത് ആളുകൾ ഉപയോ​ഗിക്കുകയാണെങ്കിൽ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന ഏറ്റവും നല്ല ആർട്ടിസ്റ്റുകളിലൊരാളായിരിക്കും സുരാജേട്ടൻ". - മിർണ വ്യക്തമാക്കി.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

Mirna Menon talks about Suraj Venjaramoodu.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫ്രാൻസും അൽബേനിയയും ചൂണ്ടിക്കാട്ടി മുന്നറിയിപ്പ്; രാജ്യത്ത് ഭരണമാറ്റത്തിനായുള്ള നീക്കങ്ങളെന്ന് ആർഎസ്എസ് മേധാവി

മൂന്ന് നിറങ്ങള്‍ ചേര്‍ന്ന ഡിസൈന്‍; ഹോണ്ട എഡിവി 160 ട്രികോ എഡിഷന്‍, ഫീച്ചറുകള്‍

കോഴിക്കോട് അച്ഛന്‍ മകനെ അടിച്ചുകൊന്നു

കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള സൗഹൃദം കേരളത്തിന്റെ സംസ്കാരം: രമേശ് ചെന്നിത്തലയുടെ സന്ദർശനത്തിൽ വിഎസ് സുനിൽകുമാർ

രഞ്ജി നിയന്ത്രിച്ച് 'ഓസ്‌ട്രേലിയന്‍' അംപയര്‍! ആരാണ് ബെന്‍ ട്രെലോര്‍?