Pranav Mohanlal, Mohanlal 
Entertainment

'അപ്പു എങ്ങനെ സിനിമ ചെയ്യാതിരിക്കാമെന്ന് ആലോചിച്ച് നടക്കുന്ന ആളാണ്'; പ്രണവിനെക്കുറിച്ച് മോഹന്‍ലാല്‍

അവരാണ് കഴിവ് തെളിയിക്കേണ്ടത്. അല്ലാതെ എന്റെ മകളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മാതാപിതാക്കളുടെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്നത് പതിവാണ്. ആ വഴി പിന്തുടര്‍ന്ന് സിനിമയിലേക്ക് വന്ന താരമാണ് പ്രണവ് മോഹന്‍ലാല്‍. ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ ബോക്‌സ് ഓഫീസ് വിജയങ്ങളും പ്രകടന മികവിന് കയ്യടികളും നേടാന്‍ പ്രണവിന് സാധിച്ചു. ഇപ്പോഴിതാ സഹോദരി വിസ്മയ മോഹന്‍ലാലും അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്.

തന്റെ മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ മകളാണെന്ന് പറഞ്ഞതു കൊണ്ട് മാത്രം കാര്യമില്ലെന്നും കഴിവ് തെളിയിക്കേണ്ടത് അവരാണെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

'മകള്‍ സിനിമയിലേക്ക് വരുമ്പോള്‍ അച്ഛന്‍ മകള്‍ എന്നൊന്നുമില്ല, അവരുടെ ഇഷ്ടത്തിന് ജീവിക്കാന്‍ നമ്മള് സമ്മതം കൊടുക്കുക എന്നതാണ്. അവര്‍ക്ക് അഭിനയിക്കണമെന്ന് പറഞ്ഞ് അവര് സിനിമയിലേക്ക് വന്നു. ഇനി അവരാണ് കഴിവ് തെളിയിക്കേണ്ടത്. അല്ലാതെ എന്റെ മകളാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അപ്പുവൊക്കെ വളരെ കുറച്ച് സിനിമ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ്, എങ്ങനെ സിനിമ ചെയ്യാതിരിക്കണമെന്ന് ആലോചിച്ച് നടക്കുന്ന ആളാണ്' മോഹന്‍ലാല്‍ പറയുന്നു.

തുടക്കം ആണ് വിസ്മയ ആദ്യമായി അഭിനയിക്കുന്ന ചിത്രം. മോഹന്‍ലാലും ചിത്രത്തിലൊരു അതിഥി വേഷത്തിലെത്തുന്നുണ്ട്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം പ്രണവ് മോഹന്‍ലാല്‍ ഒടുവിലായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം ഡീയസ് ഈറെയാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടുകയും പ്രണവിന്റെ പ്രകടനം കയ്യടി നേടുകയും ചെയ്തിരുന്നു.

ദൃശ്യം 3 ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ഏഴ് ദിവസം കൊണ്ട് തന്നെ ബോക്‌സ് ഓഫീസില്‍ 200 കോടി നേടാന്‍ ദൃശ്യം 3യ്ക്ക് സാധിച്ചു. മോഹന്‍ലാലിന്റെ കരിയറിലെ മൂന്നാമത്തെ 200 കോടി ചിത്രമാണ് ദൃശ്യം 3. തരുണ്‍ മൂര്‍ത്തിയൊരുക്കുന്ന അതിമനോഹരം ഉള്‍പ്പടെ നിരവധി സിനിമകള്‍ മോഹന്‍ലാലിന്റേതായി അണിയറയിലുണ്ട്.

Mohanlal about Pranav Mohanlal doing lesser movies. Also opens up about daughter Vismaya's debut.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ, മോദി ഫോണ്‍ എടുത്ത് കുത്തി'; പരിഹസിച്ച് മുഖ്യമന്ത്രി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 54 lottery result

EXPLAINER|വന്ദേമാതരം പാടുമ്പോൾ എഴുന്നേറ്റ് നിൽക്കണോ? നിയമവും പുതിയ പ്രോട്ടോക്കോളും വ്യക്തമാക്കുന്നത് ഇങ്ങനെ

പശ്ചിമേഷ്യയില്‍ സമാധാന സൂചന; തിരിച്ചുകയറി സ്വര്‍ണവില, പവന് 1,160 രൂപ കൂടി

'ഒരു നടന്റെ കരിയറിൽ ബോക്സ് ഓഫീസ് കളക്ഷന് പ്രാധാന്യമുണ്ട്; പക്ഷേ ഇൻഡസ്ട്രിയിൽ വിജയിക്കണമെങ്കിൽ അത് മാത്രം പോര'

SCROLL FOR NEXT