Mohanlal and Sibi Malayil ഫയല്‍
Entertainment

ആദ്യ ഓഡിഷനില്‍ സിബി നല്‍കിയത് രണ്ട് മാര്‍ക്ക് മാത്രമെന്ന് മോഹന്‍ലാല്‍; ലാലിനെ ഔട്ടാക്കാന്‍ നോക്കി, പക്ഷെ ഒത്തില്ലെന്ന് സിബി മലയില്‍

45 വര്‍ഷത്തെ പരിചയമുണ്ടെന്ന് മോഹന്‍ലാല്‍

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ ഹിറ്റ് കോമ്പോയാണ് മോഹന്‍ലാലും സിബി മലയിലും. പത്തിലധികം തവണ ഇരുവരും കൈ കോര്‍ത്തിട്ടുണ്ട്. അപ്പോഴൊക്കെ പിറന്നിട്ടുള്ളത് മികച്ച സിനിമാനുഭവങ്ങളാണ്. കിരീടവും ഭരതവും സദയവും മുതല്‍ ലാല്‍ അതിഥി വേഷത്തിലെത്തുന്ന സമ്മര്‍ ഇന്‍ ബദ്‌ലഹേം വരെയുള്ള സിനിമകള്‍ മലയാളി ജീവിതത്തിന്റെ ഭാഗമാണ്.

എന്നാല്‍ മോഹന്‍ലാലിന്റെ കരിയറിന്റെ തുടക്കം മുടങ്ങാനൊരു കാരണമായേനെ സിബി മലയില്‍ എന്നതും വസ്തുതയാണ്. കഴിഞ്ഞ ദിവസം മുത്താരംകുന്ന് പിഒയുടെ 40-ാം വാര്‍ഷികാഘോഷത്തില്‍ മോഹന്‍ലാലാണ് ആ കഥ പറയുന്നത്. തനിക്ക് രണ്ട് മാര്‍ക്ക് നല്‍കി അയോഗ്യനാക്കാന്‍ സിബി മലയില്‍ ശ്രമിച്ചുവെന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

സിബി മലയിലുമായി തനിക്ക് 45 വര്‍ഷത്തെ പരിചയമുണ്ടെന്ന് മോഹന്‍ലാല്‍ പറയുന്നു. ആദ്യമായി ഒഡിഷനില്‍ പങ്കെടുക്കാന്‍ നവോദയയില്‍ എത്തിയപ്പോള്‍ സിബി അവിടെ ഉണ്ടായിരുന്നു. അന്ന് തനിക്ക് ഏറ്റവും കുറവ് മാര്‍ക്ക് നല്‍കിയത് സിബി മലയില്‍ ആയിരുന്നുവെന്ന് മോഹന്‍ലാല്‍ ഓര്‍ക്കുന്നുണ്ട്. നൂറില്‍ രണ്ട് മാര്‍ക്കാണ് സിബി തനിക്ക് തന്നതെന്നും താരം പറയുന്നു. അതേസമയം ആ രണ്ട് പിന്നീട് ഒരു നിമിത്തമായി മാറി. സിബി മലയിലിന്റെ സിനിമകളിലൂടെ തനിക്ക് രണ്ട് ദേശീയ അവാര്‍ഡ് ലഭിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

സിബി മലയിലും താനും പതിമൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതും എന്നും അഭിമാനിക്കാവുന്നതുമാണ് സിബി മലയില്‍ തന്ന കഥാപാത്രങ്ങളെന്നും മോഹന്‍ലാല്‍ പറയുന്നു. അതേസമയം മോഹന്‍ലാലിനെ ഔട്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് സിബി മലയില്‍ പറയുന്നത്. ''ഇയാളിനി ഇവിടെ നില്‍ക്കണ്ട എന്ന് വിചാരിച്ച് രണ്ട് മാര്‍ക്ക് കൊടുത്ത് പറഞ്ഞു വിടാന്‍ നോക്കിയ ആളാണ് ഞാന്‍. പക്ഷെ, മുകേഷിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒത്തില്ല'' എന്നാണ് സിബി മലയില്‍ പറയുന്നത്.

'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം' എന്ന ചിത്രത്തിലാണ് മോഹന്‍ലാലും സിബി മലയിലും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് 'കിരീട'ത്തിലൂടെ ഞെട്ടിച്ചു ഇരുവരുടേയും ജോഡി. തുടര്‍ന്ന് വന്ന 'ദശരഥവും' ഐക്കോണിക്കായി മാറി. ഇതിന് ശേഷം ചെയ്ത 'ഹിസ് ഹൈനസ് അബ്ദുള്ള'യും വലിയ വിജയമായിരുന്നു. പിന്നീട് ആ ജോഡി 'ധനം', 'ഭരതം', 'സദയം', 'കമലദളം', 'ചെങ്കോല്‍', 'ഉസ്താദ്', 'ദേവദൂതന്‍' തുടങ്ങിയ സിനിമകള്‍ ചെയ്തു. ഭരതത്തിലൂടെയാണ് മോഹന്‍ലാലിനെ തേടി മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആദ്യമെത്തുന്നത്.

Mohanlal and Sibi Malayil recalls their first meeting. Sibi was not impressed with Mohanlal's first audition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT