Vijay, Mohanlal എക്സ്‌‌
Entertainment

'പ്രിയപ്പെട്ട വിജയ്, ജനങ്ങളുടെ വിശ്വാസം വലിയൊരു ബഹുമതിയാണ്'; നടന് ആശംസകളുമായി മോഹൻലാൽ

ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം കാഴ്ചവച്ച നടൻ വിജയ്‌ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴക (ടിവികെ)ത്തിനും അഭിനന്ദനങ്ങളുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിജയ്‌യ്ക്ക് ആശംസകൾ നേർന്നത്. നേരത്തെ തമിഴ്നാട്ടിലെയും കേരളത്തിലെയും നിരവധി പ്രമുഖർ വിജയ്‌യെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

രാഷ്ട്രീയ സേവനത്തിലേക്ക് ഇറങ്ങുന്ന തന്റെ സുഹൃത്തിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു കൊണ്ടാണ് മോഹൻലാലിന്റെ കുറിപ്പ്. ‘‘പ്രിയപ്പെട്ട വിജയ്, ഈ ഉജ്ജ്വല വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളെ തെരഞ്ഞെടുത്തു കഴിഞ്ഞു; അവരുടെ ഈ വിശ്വാസം വലിയൊരു ബഹുമതിയാണ്.

സേവനത്തിന്റെ ഈ പുതിയ യാത്രയിൽ അഭിമാനത്തോടും വ്യക്തമായ ലക്ഷ്യത്തോടും കൂടി മുന്നേറാൻ നിങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ടീമിനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു,’’ മോഹൻലാൽ കുറിച്ചു. നടൻ മമ്മൂട്ടിയും വിജയ്‌യെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു.

"ഈ ശ്രദ്ധേയമായ വിജയത്തിന് ടിവികെയ്ക്കും വിജയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ നയിക്കാൻ നിങ്ങൾ മുന്നോട്ട് വരുമ്പോൾ നിങ്ങൾക്ക് ശക്തിയും ദീർഘവീക്ഷണവും ഉണ്ടാകട്ടെ" എന്ന് ആശംസിക്കുന്നുവെന്നാണ് മമ്മൂട്ടി കുറിച്ചിരിക്കുന്നത്. അതേസമയം വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതു മുതൽ വലിയ പിന്തുണയാണ് സിനിമാ ലോകത്തുനിന്നും ആരാധകർക്കിടയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നത്.

Cinema News: Actor Mohanlal congratulate to vijay.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ', ഒന്നും മിണ്ടാതെ പിണറായി, തിരുവനന്തപുരത്തേക്ക്

'കോളേജില്‍ എന്റെ ജൂനിയര്‍, സുഹൃത്തും സഹോദരനുമായിരുന്നു എനിക്ക് സന്തോഷ്'; വിങ്ങലോടെ മോഹന്‍ലാല്‍

ആ ചരിത്രം വീണ്ടും! ഒരു വീട്ടില്‍ നിന്ന് എംപിയും എംഎല്‍എയും

അരമനയുടെ തിണ്ണനിരങ്ങാന്‍ പോകരുത്, എത്ര ഉരുട്ടി കൊടുത്താലും അവര്‍ ബിജെപിയെ പിന്തുണയ്ക്കില്ല: ലക്ഷ്മി പ്രിയ

'ജീര്‍ണതകള്‍ തിരുത്തണം, അല്ലാതെ മുന്നോട്ടുപോകാനാവില്ല'; വിമര്‍ശിച്ച് പി ജയരാജന്‍

SCROLL FOR NEXT