തുടക്കം (Thudakkam) ഇൻസ്റ്റ​ഗ്രാം
Entertainment

മോഹൻലാലിന്റെ മകൾ സിനിമയിലേക്ക്; സംവിധാനം ജൂഡ് ആന്തണി, ടൈറ്റിൽ പോസ്റ്റർ

അച്ഛനും സഹോദരൻ പ്രണവിനും പിന്നാലെയാണ് സിനിമാ ലോകത്തേക്കുള്ള വിസ്മയയുടെ വരവ്.

സമകാലിക മലയാളം ഡെസ്ക്

ആശിർവാദ് സിനിമാസ് ചൊവ്വാഴ്ച പങ്കുവച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റ് വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ ആശിർവാദിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഇപ്പോഴിതാ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലും സിനിമാ രം​ഗത്തേക്ക് ചുവടുവയ്ക്കുകയാണ്. അച്ഛനും സഹോദരൻ പ്രണവിനും പിന്നാലെയാണ് സിനിമാ ലോകത്തേക്കുള്ള വിസ്മയയുടെ വരവ്. തുടക്കം എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. എഴുത്തും ചിത്രരചനയുമൊക്കെയായി സിനിമാ ലോകത്തു നിന്ന് മാറി നടക്കുകയായിരുന്നു വിസ്മയ ഇതുവരെ.

'ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. ആമസോണിന്‍റെ 'ബെസ്റ്റ് സെല്ലര്‍' വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

അതേസമയം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് ആണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ശ്രീലങ്കയിലേക്ക് പോകുന്ന മോഹൻലാലിന്റെ വിഡിയോയും വൈറലായി മാറിയിരുന്നു. തുടരും ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

Actor Mohanlal daughter Vismaya Mohanlal to debut as a heroine.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

'വളരെ മികച്ച തീരുമാനം'; 'ഡീയസ് ഈറെ' പ്രദർശിപ്പിക്കുന്നതിന് മുൻപ് മുന്നറിയിപ്പുമായി തിയറ്റർ ഉടമകൾ, നിറഞ്ഞ കയ്യടി

മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണു മരിച്ചു ; ദുരൂഹത സംശയിച്ച് പൊലീസ്

ഗൂഗിള്‍ പിക്‌സല്‍ 9 വില കുത്തനെ കുറച്ചു, ഡിസ്‌കൗണ്ട് ഓഫര്‍ 35,000 രൂപ വരെ; വിശദാംശങ്ങള്‍

പിഎസ് പ്രശാന്ത് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തുടരും; കാലാവധി നീട്ടി നല്‍കാന്‍ സിപിഎം ധാരണ

SCROLL FOR NEXT