Drishyam 3 വിഡിയോ ​സ്ക്രീൻഷോട്ട്
Entertainment

'കേരളത്തിൽ ഇതുപോലെ ടെൻഷൻ അടിച്ചു ജീവിക്കുന്ന വേറെ ഫാമിലി ഇല്ല'; 'ദൃശ്യം 3' റിലീസ് തീയതി പുറത്ത്

മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മലയാളികൾ മാത്രമല്ല, തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'ദൃശ്യം 3'. സിനിമാ പ്രേക്ഷകരിൽ ദൃശ്യം പോലെ ആകാംക്ഷ ഉണർത്തിയ മറ്റൊരു ഫ്രാഞ്ചൈസി മലയാളത്തിൽ ഉണ്ടാകില്ല. മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികൾ സ്വീകരിക്കുന്നതും.

ഏപ്രിൽ ആദ്യ വാരം ചിത്രം റിലീസിനെത്തുമെന്ന് ജീത്തു ജോസഫ് അടുത്തിടെ ഒരു ചടങ്ങിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോ​ഗികമായി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. വിഡിയോയ്ക്കൊപ്പമാണ് റിലീസ് തീയതി പങ്കുവച്ചിരിക്കുന്നത്. മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

'വർഷങ്ങൾ കടന്നുപോയി, ഭൂതകാലം കടന്നുപോയിട്ടില്ല' എന്ന കുറിപ്പോടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ 2 നാണ് ചിത്രത്തിന്റെ ആ​ഗോള റിലീസ്. 'ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാം'.- എന്നായിരുന്നു അടുത്തിടെ ജീത്തു ജോസഫ് പറഞ്ഞത്.

ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളാണ് ദൃശ്യം 3യിൽ കാണാനാവുക. അതേസമയം ദൃശ്യം 3യ്ക്ക് മുൻപ് ജീത്തു ജോസഫിന്റെ വലതു വശത്തെ കള്ളൻ എന്ന ചിത്രവും റിലീസിനെത്തുന്നുണ്ട്. ബിജു മേനോനും ജോജു ജോർജുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ക്രൈം ഡ്രാമയായി ഒരുങ്ങുന്ന ചിത്രം ജനുവരി 30 നാണ് തിയറ്ററുകളിലെത്തുന്നത്.

Cinema News: Mohanlal starrer Drishyam 3 release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത, അഷ്ടദിക് പാലകര്‍ എവിടെ?; വാജി വാഹനം തന്ത്രിക്ക് കൈമാറിയത് അജയ് തറയിലും പ്രയാറും, ചിത്രങ്ങള്‍ പുറത്ത്

രണ്ടാം ദിനത്തില്‍ ആകര്‍ഷണമായി ഗ്ലാമര്‍ ഇനങ്ങള്‍, കനത്ത പോരാട്ടം

എല്‍ഡിഎഫ് ഭരണസമിതി ഒഴിവാക്കിയ ചിത്തിര തിരുനാളിന്റെ ചിത്രം പുനഃസ്ഥാപിച്ച് ബിജെപി; കോര്‍പറേഷനില്‍ പുതിയ തര്‍ക്കം

സ്‌കോൾ കേരളയിൽ യോഗ അധ്യാപകർക്ക് അവസരം; മണിക്കൂറിന് 300 രൂപ പ്രതിഫലം

50,000 രൂപയ്ക്ക് മുകളില്‍ വില, 6,200mAh ബാറ്ററി; വിവോ എക്‌സ്200ടി ലോഞ്ച് ഈ മാസം അവസാനം

SCROLL FOR NEXT