Vrusshabha വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

മോഹൻലാലിന്റെ മുണ്ട് മടക്കി കുത്തിയുള്ള ഫൈറ്റിന്റെ ഷോട്ടുകൾ വന്നു പോകുന്നുണ്ട്.

സമകാലിക മലയാളം ഡെസ്ക്

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വൃഷഭ. ഇതുവരെ എത്തിയ സിനിമയുടെ അപ്ഡേറ്റുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത. ഇന്നലെ ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്. റിലീസിന് പിന്നാലെ ട്രെയ്‌ലറിലെ ഒരു ഷോട്ട് വൈറലാകുകയാണ്.

മോഹൻലാലിന്റെ മുണ്ട് മടക്കി കുത്തിയുള്ള ഫൈറ്റിന്റെ ഷോട്ടുകൾ വന്നു പോകുന്നുണ്ട്. ഇതിന് പിന്നാലെയാണ് മറ്റൊരു മോഹൻലാൽ സിനിമയായ ആറാട്ടുമായുള്ള സാമ്യതയെ ചൂണ്ടിക്കാണിച്ച് ആരാധകർ രംഗത്തെത്തിയത്. ആറാട്ടിലെ ഫൈറ്റ് സീനിന് സമാനമായ വേഷം ധരിച്ചാണ് വൃഷഭയിലും മോഹൻലാൽ ഉള്ളത്.

നടന്റെ ലുക്കും ആറാട്ടിലെ ലുക്കുമായി സാമ്യതയുണ്ട്. 'ഇതെന്താ ആറാട്ട് യൂണിവേഴ്‌സോ', നെയ്യാറ്റിൻകര ഗോപൻ വിട്ടുപോയിട്ടില്ല' എന്നിങ്ങനെയാണ് പുറത്തുവരുന്ന കമന്റുകൾ. രണ്ടു കാലഘട്ടങ്ങളിലായി പല കഥാപാത്രങ്ങളുടെ യാത്രയും പുനർജന്മത്തിന്റെ കഥയുമാണ് വൃഷഭ പറയുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. യോദ്ധാവായും ബിസിനസ്മാൻ ആയും രണ്ട് കഥാപാത്രങ്ങളായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്.

കിടിലൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും സിനിമ സമ്പന്നമാണ് എന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ഡിസംബർ 25 ന് ചിത്രം പുറത്തിറങ്ങും. സംവിധായകൻ നന്ദ കിഷോർ ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം മലയാളം- തെലുങ്ക് ദ്വിഭാഷയായിട്ടാണ് ഒരുങ്ങുന്നത്. കൂടാതെ തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലേക്കും ചിത്രം മൊഴി മാറ്റിയെത്തും.

ഏകദേശം 200 കോടി രൂപ ബജറ്റിൽ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷനും, പുരാണവും, വികാരങ്ങളും സമന്വയിപ്പിച്ച ഒരു ദൃശ്യവിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. നന്ദകിഷോർ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Cinema News: Mohanlal starrer Vrusshabha trailer social media comments.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT