ഇരുപതാം നൂറ്റാണ്ട്, തുടരും എക്സ്
Entertainment

'ഇതൊന്നും ലാലേട്ടന് പുത്തരി അല്ല'! 38 വർഷം മുൻപത്തെ ആ ചാട്ടം വീണ്ടും വൈറൽ

ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾക്കും വൻ കൈയടി ആണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തരുൺ മൂർത്തി ചിത്രം തുടരും തിയറ്ററുകളിൽ വിജയകരമായി പ്ര​ദർശനം തുടരുകയാണ്. ചിത്രത്തിലെ മോഹൻലാലിന്റെയും വില്ലനായെത്തിയ പ്രകാശ് വർമ്മയുടെയും പെർഫോമൻസിന് വൻ കൈയടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം തങ്ങൾ കാണാൻ കാത്തിരുന്ന ലാലേട്ടനെ സ്ക്രീനിൽ കാണാൻ കഴിഞ്ഞുവെന്നാണ് സോഷ്യൽ മീ‍ഡിയയിൽ ആരാധകർ കുറിക്കുന്നത്.

ചിത്രത്തിലെ ആക്ഷൻ രം​ഗങ്ങൾക്കും വൻ കൈയടി ആണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. സ്റ്റണ്ട് സിൽവയാണ് ചിത്രത്തിനായി ആക്ഷൻ രം​ഗങ്ങളൊരുക്കിയത്. ചിത്രത്തിൽ തിയറ്ററുകളിൽ ഏറ്റവും കൂടുതൽ കൈയടി നേടിയ ഒരു രം​ഗമായിരുന്നു ചില്ല് തകർത്ത് ചാടി വരുന്ന മോഹൻലാലിന്റേത്. ഇപ്പോഴിതാ ഈ സീൻ

1987 ൽ കെ മധുവിന്‍റെ സംവിധാനത്തിൽ റിലീസ് ചെയ്ത ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ഒരു രംഗത്തോട് ചേർത്തുവെച്ചിരിക്കുകയാണ് ആരാധകർ. ഇരുപതാം നൂറ്റാണ്ടിലെ ഈ രം​ഗവും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്. ഇരുപതാം നൂറ്റാണ്ടിൽ കോണിപ്പടിയിൽ നിന്ന് ലാലേട്ടൻ ഒരു ചാട്ടം ചാടുന്നുണ്ട്.

38 വർഷത്തെ ഗ്യാപ്പാണ് ഈ രണ്ടു ചിത്രങ്ങളും തമ്മിൽ ഉള്ളത്. കാലം ഇത്രയും കഴിഞ്ഞിട്ടും മോഹൻലാൽ എന്ന നടനിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. 'ഇതൊന്നും ലാലേട്ടന് പുത്തരി അല്ല', 'സാ​ഗറിനെപ്പോലെ എല്ലാവരും ഇനി ഷൺമുഖനെ ഓർത്തുവയ്ക്കും', 'ഈ ചാട്ടം ലാലേട്ടൻ അല്ലാതെ ആര് ചാടിയാലും ഇത്രയും ഓളം ഉണ്ടാവില്ല'- എന്നൊക്കെയാണ് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റുകൾ.

കെ ആർ സുനിൽ ആയിരുന്നു ചിത്രത്തിന് കഥയൊരുക്കിയത്. ഏപ്രിൽ 25 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആദ്യ ദിനം മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. മൂന്ന് ദിവസം കൊണ്ട് ചിത്രം 69 കോടിയിലധികം രൂപ കളക്ട് ചെയ്യുകയും ചെയ്തു. നിലവിൽ ആ​ഗോളതലത്തിൽ 100 കോടി ചിത്രം കളക്ഷൻ നേടുകയും ചെയ്തു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ് ചിത്രം നിർമിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിച്ച് ഇഡി; വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

55.50 ലക്ഷം രൂപ; മിനി കൂപ്പര്‍ ഒക്‌സ്ഫഡ് എഡിഷന്‍ വിപണിയില്‍

മുട്ടയേക്കാൾ പ്രോട്ടീൻ അടങ്ങിയ സസ്യാഹാരങ്ങൾ

നേതൃത്വം അവഗണിച്ചു; എം രാഘവന്‍ സിപിഎമ്മില്‍ നിന്നും രാജിവച്ചു

ഭവാനിയായി കീർത്തി, രുദ്രയായി രാധിക ആപ്തെ; 'അക്ക' ഒടിടി റിലീസിനൊരുങ്ങുന്നു, ടീസർ പുറത്ത്