Mohanlal വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ലാലേട്ടനും പെട്ടു... അല്പം വൈകിയിട്ടാണെങ്കിലും ബേസിൽ യൂണിവേഴ്സിലേക്ക് സ്വാ​ഗതം'; 'കൈ കിട്ടാ ക്ലബ്ബി'ലേക്ക് മോഹൻലാലും

ഈ കൈ കിട്ടാ ക്ലബ്ബിലേക്ക് പുതിയൊരു എൻട്രി കൂടി എത്തിയിരിക്കുകയാണ്.

സമകാലിക മലയാളം ഡെസ്ക്

കഴി‍ഞ്ഞ വർഷം മലയാള സിനിമാ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു ട്രെൻഡ് ആയിരുന്നു 'കൈ കൊടുക്കൽ'. നടൻ ബേസിൽ ജോസഫിൽ നിന്നാണ് ഇതിന് തുടക്കമായത്. കഴിഞ്ഞ വർഷം കോഴിക്കോട് നടന്ന കേരള സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനലിന്റെ സമാപനച്ചടങ്ങിനിടെ ബേസിൽ കൈനീട്ടിയത് കാണാതെ ഒരു താരം പൃഥ്വിരാജിന് കൈ കൊടുത്തപ്പോഴാണ് ഈ ഷേക്ക് ഹാൻഡ് ട്രോളുകൾക്ക് തുടങ്ങിയത്.

ടൊവിനോ തോമസ്, ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, മമ്മൂട്ടി തുടങ്ങി നിരവധി പേരാണ് ഈ ട്രെൻഡിൽ പെട്ടു പോയത്. ഇപ്പോഴിതാ ഈ കൈ കിട്ടാ ക്ലബ്ബിലേക്ക് പുതിയൊരു എൻട്രി കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ നറുക്ക് വീണത് നമ്മുടെ സ്വന്തം ലാലേട്ടനാണ്. പ്രതിഛായ സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ വച്ചായിരുന്നു കൈ കിട്ടാ ക്ലബ്ബിലേക്ക് മോഹൻലാലും വന്നു പെട്ടത്.

ചടങ്ങിനിടെ ഗോകുലം ഗോപാലൻ മോഹൻലാലിന് നേരെ കൈ നീട്ടുകയും പിന്നീട് സിബി മലയിലിന് കൈകൊടുക്കുകയും ചെയ്യുന്നു. ഇതോടെ ഷെയ്ക്ക് ഹാൻഡ് കൊടുക്കാൻ മോഹൻലാൽ നീട്ടിയ കൈ താരം മെല്ലെ പിന്നിലേക്ക് വലിക്കുന്നതാണ് വിഡിയോയിൽ കാണാൻ കഴിയുക. ഇതോടെ ബേസിൽ യൂണിവേഴ്സിലേക്ക് സ്വാഗതം എന്ന തലക്കെട്ടോടെ മീമുകളും കമന്റുകളും സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

നീണ്ട നിരയ്‌ക്കൊടുവിൽ ലാലേട്ടനും ‘കൈ കിട്ടാ ക്ലബ്ബിൽ’ അംഗമായെന്ന തമാശയോടെയാണ് ആരാധകർ ഈ വിഡിയോ പങ്കുവെക്കുന്നത്. ഇതിനുമുമ്പ് ഈ ലിസ്റ്റിലേക്ക് ഇടം നേടിയ ഒരാൾ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടേതായിരുന്നു. സംസ്ഥാന കലോത്സവ വേദിയിൽ നടൻ ആസിഫ് അലിയ്ക്ക് കൈകൊടുക്കാൻ ശ്രമിച്ചെങ്കിലും അത് ശ്രദ്ധിക്കാതെ പോയ ദൃശ്യം വലിയ രീതിയിൽ വൈറലായിരുന്നു.

ശിവൻകുട്ടി തന്നെ ഞാനും പെട്ടു എന്ന ക്യാപ്ഷനോടെ വിഡിയോ പങ്കുവെച്ചത് പ്രേക്ഷകർ ആഘോഷിച്ചിരുന്നു. 'സാരമില്ല, അടുത്ത ആളിന് കിട്ടും', 'കുറച്ച് വൈകിയെങ്കിലും ലാലേട്ടനും യൂണിവേഴ്സിൽ എത്തി', 'ലാലേട്ടനും പെട്ടു... വെൽക്കം ടു ബേസിൽ യൂണിവേഴ്സ്'- എന്നൊക്കെയാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.

Cinema News: Actor Mohanlal video goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ ടെറ്റ് രണ്ടുവര്‍ഷത്തിനുള്ളില്‍ എഴുതിയെടുത്താല്‍ മതി; ശമ്പളം തടയില്ല; നിയമനം രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

'ആ പാട്ട് ഒന്നു കൂടി പാടാമോ' എന്ന് അവതാരകൻ, 'അണ്ണാ വിട്ടുറുങ്കെ' എന്ന് മമിത; ഡാൻസ് ചെയ്ത് ആരാധകരെ കയ്യിലെടുത്ത് താരം

സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിൽ എൻജിനീയർമാർക്ക് അവസരം, നാല് തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊട്ടിക്കയറി അണ്ടലൂരില്‍ ബാലി - സുഗ്രീവ യുദ്ധം; ആവേശത്താല്‍ ആര്‍പ്പു വിളിച്ചു ഭക്തജനങ്ങള്‍- വിഡിയോ

കോർബിൻ ബോഷ് എറിഞ്ഞൊതുക്കി, യുഎഇയെ ആറ് വിക്കറ്റിന് തകർത്ത് സൗത്ത് ആഫ്രിക്ക സൂപ്പർ 8ൽ

SCROLL FOR NEXT