Mohanlal, VD Satheesan 
Entertainment

'സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും'; ബജറ്റിനെ സ്വാഗതം ചെയ്ത് മോഹന്‍ലാല്‍

ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ സിനിമ മേഖലയെ വ്യവസായമായി പ്രഖ്യാപിച്ച തീരുമാനത്തെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

''പുതിയ ബജറ്റില്‍, സിനിമ മേഖലയെ കൈപിടിച്ചുയര്‍ത്താന്‍, കള്‍ച്ചറല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ പദ്ധതികള്‍ സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്.'' മോഹന്‍ലാല്‍ പറയുന്നു.

''സിനിമയെ ഒരു വ്യവസായമായി പരിഗണിക്കാനുള്ള നടപടികളെടുക്കുമെന്ന പ്രഖ്യാപനം ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കും. മുഖ്യമന്ത്രി വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി'' എന്നും മോഹന്‍ലാല്‍ പറയുന്നു.

അതേസമയം സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നല്‍കുന്നതിനൊപ്പം, കൊച്ചിയില്‍ ജെസി ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും വിഡി സതീശന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുടെ പേരില്‍ തൃശ്ശൂരില്‍ മ്യൂസിക് അക്കാദമി ആരംഭിക്കുമെന്നും സലിം കുമാറിന്റെ ഓര്‍മയ്ക്കായി കൊച്ചിയില്‍ സ്മാരകം നിര്‍മിക്കുമെന്നും പ്രഖ്യാപനമുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരം വേദി, ആന്റി പൈറസി സെല്‍ തുടങ്ങിയവയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

എംടി വാസുദേവന്‍ നായരുടെ ഓര്‍മയ്ക്കായി കോഴിക്കോട് കള്‍ച്ചറല്‍ പാര്‍ക്ക്, കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്, മാര്‍ഗംകളി, അയ്‌നിപ്പാട്ട്, ഗോത്ര കലാരൂപങ്ങള്‍ അവതരിപ്പിക്കും. ജെന്‍സി യുവാക്കള്‍ക്കായി ഷോര്‍ട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കാനും നൃത്തവും സംഗീതവും അവതരിപ്പിക്കാനും സൗകര്യം ഒരുക്കും.

Mohanlal welcomes VD Satheesan goverment's first budget. Says the decisions will boost cinema buisness.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഞ്ച് രൂപ നഷ്ടത്തിന് അമ്പത് പൈസ പരിഹാരം; വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം കടുത്ത നിരാശയെന്ന് സ്വകാര്യ ബസ് ഉടമകൾ

വാഹനങ്ങളില്‍ ഈ സാധനങ്ങള്‍ സൂക്ഷിക്കരുത്! സൗദിയില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയിച്ചില്ലെങ്കിൽ പണി പാളും; കാനറികൾക്ക് നിർണായകം, നെയ്മർ രണ്ടാം പോരും കളിക്കില്ല

വൃക്കയിലെ അർബുദം: വിവിധ ഘട്ടങ്ങളും ചികിത്സാ സാധ്യതകളും തിരിച്ചറിയാം

ബജറ്റിലൂടെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലെന്ന് തെളിഞ്ഞു, ധവളപത്രം മുന്‍കൂര്‍ജാമ്യമെടുക്കല്‍, വിസ്മയങ്ങള്‍ കണ്ടില്ല; പിണറായി വിജയന്‍