ദൃശ്യം 2 സിനിമയ്ക്കു വേണ്ടി മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷൻ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. ഫിറ്റ്‌നെസ് ട്രെയിനർ ഡോ. ജെയ്സന്റെ നേതൃത്വത്തിലായിരുന്നു മോഹൻലാലിന്റെ ഈ മേക്കോവർ. ജെയ്സൻ തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്.
ലോക്ഡൗൺ സാഹചര്യത്തിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ ദൃശ്യം 2 സെറ്റിൽ ജോയിൻ ചെയ്യുന്നത്. ചെന്നൈയിൽ ദീർഘനാളത്തെ അവധിയാഘോഷത്തിനു ശേഷം മോഹൻലാൽ അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്.
ആ സമയത്ത് ശരീരവണ്ണവും വർധിച്ചിരുന്നു. അഭിനയിക്കുന്നതിനു മുന്നോടിയായാണ് ജെയ്സന്റെ സഹായത്തോടെ ചുരുങ്ങിയ ദിവസത്തെ വർക്കൗട്ടിലൂടെ തന്റെ ശരീരത്തെ മോഹൻലാൽ മാറ്റിയെടുത്തത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates