ഫയല്‍ ചിത്രം 
Entertainment

മോളി കണ്ണമാലി ഹോളിവുഡിലേക്ക്, അരങ്ങേറ്റ ചിത്രമായി ടുമോറോ

ടുമോറോ എന്നു പേരിട്ടിരിക്കുന്ന ഇം​ഗ്ലീഷ് സിനിമയിലാണ് മോളി അഭിനയിക്കുക്

Author : സമകാലിക മലയാളം ഡെസ്ക്

സിനിമ- സീരിയൽ രം​ഗത്തിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തയാണ് നടി മോളി കണ്ണമാലി. കൊച്ചി സ്ലാങ്ങിലുള്ള സംസാരരീതിയിലൂടെയാണ് മോളി ആരാധകരുടെ ഹൃദയം കവർന്നത്. ഇപ്പോൾ ഇം​ഗ്ലീഷ് സിനിമയിൽ അഭിനയിക്കാനുള്ള തയാറെടുപ്പിലാണ് താരം. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ഇം​ഗ്ലീഷ് സിനിമയിലാണ് മോളി അഭിനയിക്കുക്. 

ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മലയാളി ജോയ് കെ. മാത്യു ആണ് ടുമോറോ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയുംം നിർമാണവും നിർവഹിക്കുന്നത് ജോയ് ആണ്. ഏഴ് കഥകള്‍ ഉള്‍പ്പെടുത്തിയുള്ള ആന്തോളജി ചിത്രത്തില്‍ രാജ്യാന്തര താരങ്ങളാണ് അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങി. ലോകത്തെ വിവിധ സ്ഥലങ്ങൾ സിനിമയുടെ ലൊക്കേഷനാകും.

സഹകരണത്തിന്‍റെയും സ്നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂർത്തങ്ങളാവുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറക്കാര്‍ പറയുന്നു. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന കോളനി എന്ന സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു നിൽക്കുമ്പോഴാണ് മോളി കണ്ണമാലിയെ തേടി ഈ അവസരം വരുന്നത്. മോളി കണ്ണമാലിയെക്കൂടാതെ ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ് തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു.

ആദം കെ. അന്തോണി, ജെയിംസ് ലെറ്റര്‍, സിദ്ധാർഥന്‍, കാതറിന്‍, സരോജ് എന്നിവർ ചേർന്നാണ് ഛായാഗ്രഹണം. എലിസബത്ത്, മേരി ബലോലോങ് എന്നിവരാണ് മേക്കപ്പ്. വസ്ത്രാലങ്കാരം അനീറ്റ, സംഗീതം മൈക്കിള്‍ മാത്സണ്‍, കലാ സംവിധാനം ലിന്‍സണ്‍ റാഫേല്‍, എഡിറ്റിങ് നീല്‍ റേഡ് ഔട്ട്, സൗണ്ട് ഡിസൈനര്‍ ടി. ലാസര്‍, പിആർഒ മഞ്ജു ഗോപിനാഥ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്

'ഇതെന്ത് സിനിമ? ഒരു ഐറ്റം സോങ് പോലുമില്ല'; വൈറലായി യുവാവിന്റെ 'സ്‌പൈഡര്‍മാന്‍' റിവ്യു; വിഷമം മാറ്റി വിഡിയോകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ്; ട്രിപ്പിള്‍ ജംപില്‍ ഇന്ത്യക്ക് വെള്ളിയും വെങ്കലവും