ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

മൃദുലയ്ക്കും യുവ കൃഷ്ണയ്ക്കും കുഞ്ഞു പിറന്നു, സന്തോഷം പങ്കുവച്ച് താര ദമ്പതികൾ

സോഷ്യൽ മീഡിയയിലൂടെ മൃദുല തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മൃദുല വിജയ് യും യുവകൃഷ്ണയും. ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലായിരുന്നു താരദമ്പതികൾ. ഇപ്പോൾ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ഇരുവർക്കും പെൺകുഞ്ഞ് പിറന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ മൃദുല തന്നെയാണ് സന്തോഷം ആരാധകരെ അറിയിച്ചത്. 

‘‘ഒരു പെൺകുഞ്ഞിനെ നൽകി ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് നന്ദി. പ്രാർഥനയും അനുഗ്രഹങ്ങളുമായി കൂടെ നിന്ന സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി.’’ മകളുടെ കുഞ്ഞു കൈകളുടെ ചിത്രം പങ്കുവച്ച് മൃദുല കുറിച്ചു. താരദമ്പതികൾക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്. 

അലീന പടിക്കൽ, ഷിയാസ് കരീം, അർച്ചന സുശീലൻ, അഞ്ജലി അമീർ, ഷഫ്ന, ശ്രീനിഷ് അരവിന്ദ് എന്നിവരുൾപ്പടെ നിരവധി സഹപ്രവർത്തകര്‍ താരത്തിന് ആശംസ അറിയിച്ചു. 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ ടെലിവിഷൻ രംഗത്ത് സജീവസാന്നിധ്യമാകുന്നത്. 2021 ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ചോക്കലേറ്റ്, ലെയ്‌സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്ത്; ബംഗലൂരുവില്‍ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 3 മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍

ജാവ 42 ഐവറി കളര്‍ വേരിയന്റ് വിപണിയില്‍; 1.85 ലക്ഷം രൂപ വില

നാരങ്ങ എപ്പോഴും ഫ്രഷായിരിക്കാൻ ഈ പൊടിക്കൈകൾ ചെയ്യൂ

ഒടുവില്‍ മാരുതിയുടെ ഇലക്ട്രിക് കാര്‍ വിപണിയില്‍, പ്രാരംഭ വില 10.99 ലക്ഷം രൂപ, അറിയാം ഇ വിറ്റാരയുടെ ഫീച്ചറുകള്‍

SCROLL FOR NEXT