കങ്കണ റണാവത്ത് ഇൻസ്റ്റ​ഗ്രാം
Entertainment

ബീഫ് കഴിക്കില്ല, ഞാന്‍ അഭിമാനിയായ ഹിന്ദുവാണ്:കങ്കണ, മുമ്പ് പറഞ്ഞത് ഇങ്ങനെയല്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍

''തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്''

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താന്‍ ബീഫ് കഴിക്കുമെന്ന ആരോപണങ്ങള്‍ തള്ളി കങ്കണ റണാവത്ത് രംഗത്തെത്തിയതിന് പിന്നാലെ പഴയ ഇന്റര്‍വ്യൂ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍. നടിയും ബിജെപി സ്ഥാനാര്‍ഥിയുമായ കങ്കണ താന്‍ ബീഫ് കഴിക്കില്ലെന്നും അഭിമാനിയായ ഹിന്ദുവാണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

''ഞാന്‍ ബീഫോ മറ്റേതെങ്കിലും മാംസമോ കഴിക്കാറില്ല. തികച്ചും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ലജ്ജാകരമാണ്. കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ യോഗ-ആയുര്‍വേദ ജീവിതരീതി പിന്തുടരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ഇത്തരം തന്ത്രങ്ങള്‍ ഫലിക്കില്ല. എന്റെ ആളുകള്‍ക്ക് എന്നെ അറിയാം. അവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഒന്നിനും കഴിയില്ല. ഞാനൊരു അഭിമാനിയായ ഹിന്ദുവാണ്''-കങ്കണ എക്സില്‍ കുറിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിന് മറുപടിയായാണ് മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ രംഗത്തെത്തിയത്. നിങ്ങള്‍ ബീഫ് ഇഷ്ടപ്പെട്ടിരുന്നുവെന്ന് പലതവണ ഇന്റര്‍വ്യൂകളില്‍ പറഞ്ഞിട്ടുണ്ടെന്ന് മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. കങ്കണയുടെ അഭിമുഖത്തിന്റെ ഭാഗങ്ങളും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോ​ഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്