ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഞാൻ കൈ ‌ഉയർത്തി, കനകയ്ക്കു മുൻപിൽവച്ച് ബെഡ്ഷീറ്റ് അഴിഞ്ഞുവീണു; മുകേഷ്; വിഡിയോ

മുകേഷിനെ കാണാനായി കനകയുടെ കഥാപാത്രം മെൻസ് കോളജ് എത്തുന്ന സീൻ ചിത്രീകരിക്കുന്നതിനെ സംഭവിച്ച അബദ്ധമാണ് താരം പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

സിദ്ധിഖ് ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ​ഗോഡ്ഫാദർ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ചിത്രത്തിലെ മുകേഷ്, ജ​ഗദീഷ് കോമ്പിനേഷൻ സീനുകളെല്ലാം ​ഗംഭീരമായിരുന്നു. നടി കനക ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ഇപ്പോൾ സിനിമ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവച്ചിരിക്കുകയാണ് മുകേഷ് തന്റെ യൂട്യൂബ് വിഡിയോയിലൂടെ. 

മുകേഷിനെ കാണാനായി കനകയുടെ കഥാപാത്രം മെൻസ് കോളജ് എത്തുന്ന സീൻ ചിത്രീകരിക്കുന്നതിനെ സംഭവിച്ച അബദ്ധമാണ് താരം പറയുന്നത്. ഷൂട്ടിനിടെ കനകയ്ക്ക് മുൻപിൽ മുകേഷ് ഉടുത്തിരുന്ന ബെഡ് ഷീറ്റ് അഴിഞ്ഞു വീഴുകയായിരുന്നു. പിന്നീട് രം​ഗം വീണ്ടും ഷൂട്ട് ചെയ്തപ്പോൾ ടെൻഷനോടെയാണ് അഭിനയിച്ചതെന്നും മുകേഷ് പറയുന്നു. 

മുകേഷിന്റെ വാക്കുകൾ 

രാമഭദ്രനെ കാണാൻ ഹോസ്റ്റലിൽ എത്തുന്ന രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഹോസ്റ്റലിൽ ജ​ഗദീഷിന്റെ മായിൻകുട്ടി ദേഹം മുഴുവൻ എണ്ണ തേച്ച്  ഇരിക്കുന്നു. എന്റെ കഥാപാത്രം കട്ടിലിൽ കിടന്ന് ഉറങ്ങുകയാണ്. പെട്ടന്ന് മാലു വരുന്നുവെന്ന് മായിൻകുട്ടി പറഞ്ഞതുകേട്ട് ചാടി എണീറ്റ രാമഭദ്രൻ ഉടുക്കാൻ മുണ്ട് തിരയുമ്പോൾ കാണുന്നില്ല. അതുകൊണ്ട് ബെഡ്ഷീറ്റാണ് ഉടുക്കുന്നത്. മാലു വന്നപ്പോൾ അവളെ കാണാൻ ചെല്ലുന്നതും അതേ ബെഡ്ഷീറ്റ് ഉടുത്താണ്.  എല്ലാവരും ഡയലോഗ് പറഞ്ഞ്, രസകരമായ രംഗങ്ങൾ അരങ്ങേറിക്കൊണ്ടിരുന്നപ്പോൾ പെട്ടന്ന് അഭിനയത്തിന്റെ ഭാ​ഗമായി ഞാൻ കൈ ഉയർത്തി, എന്റെ ബെഡ്ഷീറ്റ് അഴിഞ്ഞ് വീണു.  ഞാനും സെറ്റിലെ മറ്റ് അം​ഗങ്ങളും എല്ലാം ഒരു നിമിഷം നിശബ്ദരായി. ഞാൻ ആദ്യം നോക്കുന്നത് കനകയെയാണ്.  കനകയും ഈ രംഗം കണ്ടിരുന്നു. പക്ഷേ അവർ കണ്ടില്ലെന്ന് നടിച്ച് നിന്നു.  പെട്ടെന്ന് ഞാൻ മുണ്ടു എടുത്തുടുത്തു, എന്നിട്ടു ആ കണ്ടിന്യൂ എന്ന് പറഞ്ഞു.  ഇതുകേട്ട ജഗദീഷ് എനിക്കൊരു ഷേക്ക്ഹാൻഡ് തന്നിട്ട് കൺഗ്രാജുലേഷൻ, ഞാൻ തോറ്റിരിക്കുന്നു എന്നു പറഞ്ഞു.  

ഞാൻ ചോദിച്ചു, ‘എന്തിന്?’... ജഗദീഷ് അപ്പോൾ കനകയോട് പറഞ്ഞു ‘ഞങ്ങൾ രാവിലെ ഒരു ബെറ്റ് വച്ചിരുന്നു, മുകേഷ് കനകയുടെ മുന്നിൽ ഡ്രസ്സില്ലാതെ നിൽക്കുമെന്ന്.  ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല ഇവൻ അങ്ങനെ നിൽക്കുമെന്ന്.  ഭയങ്കര ധൈര്യം തന്നെ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു. എന്റെ കാശ് പോയി.’  അപ്പോഴാണ് കനക ശരിക്കും ഞെട്ടിയത്.  "ഇവർ ഇത്രയും ആഭാസന്മാരാണോ ഒരു പെൺകുട്ടിയുടെ മുന്നിൽ തുണിയുരിഞ്ഞു നിൽക്കും എന്ന് ബെറ്റ് വച്ചോ"? എന്നായിരിക്കും അവർ ചിന്തിച്ചിരിക്കുക.  

ഞാൻ കനകയോട് പറഞ്ഞു "കനക ഇതൊന്നും വിശ്വസിക്കരുത് മലയാളത്തിൽ എല്ലാം തമാശയാണ്.  നിങ്ങളുടെ തമിഴിൽ എങ്ങനെയാണെന്ന് അറിയില്ല.  ഇത് സ്വപ്നത്തിൽ പോലും ഞാൻ ചിന്തിച്ചിട്ടില്ല" കനക പറഞ്ഞു "സാരമില്ല സർ ഇറ്റ്സ് ഓൾ റൈറ്റ്, ഇതൊക്കെ നമുക്ക് മനസിലാക്കാവുന്നതല്ലേ ഉള്ളൂ".  കുറച്ചു കഴിഞ്ഞു ലൈറ്റ് പോയി ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി.  അങ്ങനെ ആ ദിവസം വരുന്നു വീണ്ടും ഹോസ്റ്റലിലെ ഷൂട്ടിങ്. എനിക്ക് ടെൻഷൻ, ഞാൻ വളരെ മുറുക്കി ആണ് ബെഡ്ഷീറ്റ് ഉടുത്തിരിക്കുന്നത്.  സിദ്ധിക്ക്–ലാലിനെ വിളിച്ചു മാറ്റി നിർത്തി പറഞ്ഞു, ‘എനിക്ക് ചെറിയ ടെൻഷൻ ഉണ്ട്’.  അപ്പോൾ അവർ പറഞ്ഞു, ‘ആഹ് ഞങ്ങൾ പറയാൻ ഇരുന്നതാണ് നന്നായി മുറുക്കി ഉടുത്തോളൂ.   

‘മുറുക്കി ഉടുത്തിട്ടുണ്ട്, പക്ഷേ അതല്ല വേറൊരു ടെൻഷൻ ഉണ്ട്, അന്ന് ഞാൻ ഇട്ടിരുന്നത് ഒരു നീല അണ്ടർവെയർ ആണ്’.  അപ്പൊ അവർ ചോദിച്ചു, ‘അതിനെന്താ’.  ‘ഞാൻ ഇന്നും ഇട്ടിരിക്കുന്നത് നീല അണ്ടർവെയർ ആണ്.  ബൈ ചാൻസിൽ മുണ്ടുരിഞ്ഞു വീണാൽ അവൾ വിചാരിക്കില്ലേ എനിക്ക് ഒന്നേ ഉള്ളൂ’ എന്ന്.  അവർ ഭയങ്കരമായി ഷോക്കായി.  ടെൻഷൻ മുഴുവൻ അവർക്കായി.  ‘മുറുക്കി ഉടുത്തോണെ’ എന്ന് അവർ വീണ്ടും വീണ്ടും പറഞ്ഞു.  ഒരിക്കൽ മുണ്ടു ഉരിഞ്ഞു വീഴുന്നത് മനസ്സിലാക്കാം. പക്ഷേ ഒരാൾക്ക് ഒരേ അണ്ടർവെയർ മാത്രമേ ഉള്ളൂ എന്ന് ഒരു പെൺകുട്ടി മനസ്സിലാക്കുന്നത് ഒരു ട്രാജഡി ആയിരിക്കും.  ആ ഫുൾ സീൻ വളരെ ടെൻഷനോടുകൂടി ആണ് അഭിനയിച്ചത്.  ആ സീൻ കാണുമ്പോൾ ഇപ്പോഴും എല്ലാവരും ചിരിക്കുമെങ്കിലും എന്റെ ചിരി ഇതോർത്താണ്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന് ഇന്നു തുടക്കം ; ബിഎൽഒമാർ വീടുകളിലെത്തും

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

'തന്തയില്ലാത്തവന്‍' ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമർശനം

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

കേരളത്തിൽ എസ്ഐആറിന് ഇന്നുതുടക്കം, കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ രക്ഷപ്പെട്ടു; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT