മുരളി ഗോപി 
Entertainment

'എനിക്കുവേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കാറില്ല, ഇണങ്ങുമെന്ന് തോന്നിയാല്‍ അഭിനയിക്കും'

എല്ലാതരത്തിലുമുള്ള സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഏതെങ്കിലും ഒരു രീതി തുടരണം എന്ന് ആഗ്രഹിക്കുന്നില്ല. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ ഈ വൈവിധ്യം തിരിച്ചറിയുമെന്നും മുരളി ഗോപി പറയുന്നു

സമകാലിക മലയാളം ഡെസ്ക്

തിരക്കഥയില്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുമ്പോള്‍ തന്നെ മനസില്‍ കണ്ട് എഴുതുന്ന പതിവില്ലെന്ന് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. തനിക്ക് അഭിനയിക്കാന്‍ വേണ്ടി മാത്രം കഥാപാത്രങ്ങള്‍ക്ക് സൃഷ്ടിക്കാറില്ല. എതെങ്കിലും കഥാപാത്രം തനിക്ക് ചേരും എന്ന് തോന്നുമ്പോള്‍ മാത്രമാണ് അഭിനയിക്കാന്‍ തയ്യാറാകുന്നത് എന്നാണ് മുരളി ഗോപിയുടെ നിലപാട്. ദി ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.

എല്ലാതരത്തിലുമുള്ള സിനിമകള്‍ ചെയ്യണം എന്നാണ് ആഗ്രഹം. ഏതെങ്കിലും ഒരു രീതി തുടരണം എന്ന് ആഗ്രഹിക്കുന്നില്ല. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ ഈ വൈവിധ്യം തിരിച്ചറിയുമെന്നും മുരളി ഗോപി പറയുന്നു. ജിയേന്‍ കൃഷ്ണകുമാറിന് ഒപ്പമാണ് അടുത്ത സിനിമ. എന്റെ രണ്ടാമത് സിനിമയയായ ടിയാന്റെ സംവിധായകനായിരുന്നു അദ്ദേഹം.

മൂന്ന് ഭാഗങ്ങളുണ്ടെന്ന് ഇതിനോടകം പ്രഖ്യാപിക്കപ്പെട്ട ലൂസിഫര്‍ സിനിമകളുടെ കഥ തന്റെ മനസില്‍ കാലങ്ങളായുണ്ടെന്നും മുരളി ഗോപി പറയുന്നു. ആര്യ, ഇന്ദ്രന്‍സ്, ദേവ് മോഹന്‍, അപ്പാനി ശരത്, ശാന്തി ബാലചന്ദ്രന്‍, നിഖില വിമല്‍ എന്നിവര്‍ക്കൊപ്പം പ്രധാനപ്പെട്ട ഒരു വേഷമാണ് സിനിമയില്‍ ചെയ്യുന്നത്. ബഹുഭാഷ ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയം സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കില്ല; 'ഇത് അമിത് ഷായുടെ ഉറപ്പ്'

ട്രിബ്യൂണല്‍ അനുവദിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ക്ക് ബംഗാളില്‍ വോട്ട് ചെയ്യാം; സുപ്രീം കോടതി

എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍

ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ കുഴഞ്ഞുവീണു; ചികിത്സാ കിട്ടാതെ മരിച്ചെന്ന് പരാതി; പ്രതിഷേധം

ഇസ്രയേല്‍ - ലെബനൻ സംഘർഷത്തില്‍ വെടിനിര്‍ത്തല്‍, പ്രഖ്യാപനവുമായി ട്രംപ്

SCROLL FOR NEXT