Ananthan kaadu 
Entertainment

'കുറിയും ചരടും അറത്തു കളയാന്‍ നീയൊക്കെ ആരെടാ..?'; പൊളിറ്റിക്കല്‍ കഥാപാത്രവുമായി മുരളി ഗോപി; 'അനന്തന്‍ കാട്' ഗ്ലിംപ്‌സ്

വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

ടിയാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രമാണ് അനന്തന്‍ കാട്. തമിഴ് നടന്‍ ആര്യ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്‌സ് വിഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തങ്കരാജ് പൊന്നപ്പന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മുരളി ഗോപിയെത്തുന്നത്. മുരളി ഗോപിയുടെ ഗ്ലിംപ്‌സ് വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയില്‍ വിരിഞ്ഞതുമായ സംഭവങ്ങളുടെ കോര്‍ത്തിണക്കലാണ് ചിത്രമെന്നാണ് മുരളി ഗോപി നേരത്തെ പറഞ്ഞത്.

ഗ്ലിംപ്‌സ് വിഡിയോയിലെ മുരളി ഗോപിയുടെ പ്രകടനവും ഡയലോഗും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന രംഗത്തില്‍, കോളേജില്‍ വന്ന വിദ്യാര്‍ത്ഥിയുടെ കയ്യിലെ ചരടും നെറ്റിയിലെ കുറിയും കളയാന്‍ നിങ്ങളാരാണ് എന്നാണ് മുരളി ഗോപിയുടെ കഥാപാത്രം ചോദിക്കുന്നത്. ഇത് പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലൂടെ ശക്തമായ രാഷ്ട്രീയം പറഞ്ഞ മുരളി ഗോപിയുടെ തീർത്തും വേറിട്ടൊരു പൊളിറ്റിക്കൽ കഥാപാത്രം ആയിരിക്കും അനന്തൻ കാടിലേത് എന്നാണ് ഗ്ലിംപ്സ് വിഡിയോ നൽകുന്ന സൂചന.

അതേസമയം ചിത്രത്തിന്റെ ട്രെയിലറും ശ്രദ്ധ നേടിയിരുന്നു. ആര്യയ്ക്കും മുരളി ഗോപിയ്ക്കുമൊപ്പം നിഖില വിമല്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, റെജീന കാസന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ്കുമാറാണ് നിര്‍മാണം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. അജനീഷ് ലോക്‌നാഥ് ആണ് സംഗീത സംവിധാനം.

Murali Gopy's glimpse from Ananthan Kaadu is out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ തെറ്റ്, എന്തുപറ്റിയെന്ന് അറിയില്ല'; മോഹന്‍ലാലിന് വിസ കിട്ടിയില്ല, സിഡ്‌നി ഷോ മാറ്റി വച്ചു; ക്ഷമ ചോദിച്ച് താരം

ചോറ് കുഴഞ്ഞു പോകുന്നുണ്ടോ? വേവിക്കുമ്പോഴും സൂക്ഷിക്കുന്ന രീതിയിലുണ്ട് കാര്യം

'ഒരാളെ ആക്രമിച്ചാല്‍ മൂന്നുപേരെ ആക്രമിച്ചതിനു തുല്യം'; സൈനിക സഹകരണം ഉറപ്പാക്കി സൗദി, തുര്‍ക്കി, പാകിസ്ഥാന്‍; മക്ക കരാറിലൂടെ പുതിയ പ്രാദേശിക സമവാക്യം?

എം.ജി സർവകലാശാലയിൽ 24 അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ; PG, NET, PhD യോഗ്യതയുള്ളവർക്ക് അവസരം

കനത്ത മഴ; മട്ടന്നൂര്‍ കാര കനാല്‍ ഇടിഞ്ഞു, അഞ്ചു കുടുംബങ്ങളെ മാറ്റി- വിഡിയോ