ചെന്നൈ: പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. 'തേനിസൈ തെൻട്രൽ' എന്നാണ് അദ്ദേഹം സംഗീത പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 400 ലധികം സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
തനതായ ഈണങ്ങളിലൂടെയും നാടോടി ശൈലിയിലുള്ള പാട്ടുകളിലൂടെയുമാണ് ദേവ ശ്രദ്ധ നേടിയത്. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും തമിഴ് സിനിമയിൽ നിറഞ്ഞു നിന്ന സംഗീത സംവിധായകനായിരുന്നു. 'അണ്ണാമലൈ', 'ബാഷ', 'ആസൈ', 'കാതൽ കോട്ടൈ', 'നേർക്കു നേർ', 'നിനൈത്തേൻ വന്തായെ', 'വാലി'', ഖുഷി' തുടങ്ങി നിരവധി സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.
1990 കളിലെ ഹിറ്റ് സിനിമകളിൽ പലതിനും സംഗീതമൊരുക്കിയത് ദേവയായിരുന്നു. ചെന്നൈയിലെ 'ഗാന' (gaana) പാരമ്പര്യത്തിലുള്ള ശബ്ദങ്ങളെയും താളങ്ങളെയും മുഖ്യധാരാ തമിഴ് ചലച്ചിത്ര സംഗീതത്തിലോകത്തിന് പരിചയപ്പെടുത്തിയതും ദേവയായിരുന്നു.
തമിഴ്നാട് സർക്കാരിന്റെ 'കലൈമാമണി' പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 'ആസൈ' എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. മോഹൻലാൽ ചിത്രം 'ദ് പ്രിൻസ്', മമ്മൂട്ടി ചിത്രം 'ഫാന്റം', 'കിങ് സോളമൻ' തുടങ്ങിയ മലയാള സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുണ്ട്.
കൂടുതല് സിനിമ വാര്ത്തകള്ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില് അംഗമാകൂ
ഇവിടെ ക്ലിക്ക് ചെയ്യുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates