ചിത്രം: ഫെയ്‌സ്‌ബുക്ക് 
Entertainment

"അഞ്ച് വർഷങ്ങൾ കടന്നുപോയി, ഓർമ്മകൾ ഇന്നും തിളങ്ങുന്നു"; ബാലഭാസ്‌ക്കറിനെ ഓർത്ത് സ്റ്റീഫൻ ദേവസി 

അഞ്ച് വർഷങ്ങൾ കടന്നുപോയി, പക്ഷേ നിന്റെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങി നിൽക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അഞ്ചാം ചരമവാർഷികത്തിൽ ഉറ്റ സുഹൃത്തിനെ ഓർത്ത് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. "അഞ്ച് വർഷങ്ങൾ കടന്നുപോയി, പക്ഷേ നിന്റെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ തിളങ്ങി നിൽക്കുന്നു" എന്നാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സ്റ്റീഫൻ ദേവസ്സി കുറിച്ചത്. ബാലഭാസ്കർ വിടപറഞ്ഞിട്ട് അഞ്ച് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ആ സംഗീതം ഇപ്പോഴും കണ്ണ് നനയിക്കുന്നുവെന്നും ആരാധകരും കുറിച്ചു. 

2018 സെപ്റ്റംബർ 24നാണ് ദാരുണമായ അപകടം നടന്നത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ മകളുടെ പേരിലുള്ള നേർച്ചയ്ക്കു പോയി മടങ്ങും വഴി  തിരുവനന്തപുരം പള്ളിപ്പുറത്തിനു സമീപമായിരുന്നു അപകടം. രണ്ടു വയസുകാരിയായ മകൾ തേജസ്വിനി അപ്പോൾ തന്നെ മരിച്ചിരുന്നു. ദിവസങ്ങൾക്ക് ശേഷമാണ് ബാലഭാസ്കർ മരണത്തിന് കീഴടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും

'പച്ചക്കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പിക്കുന്നു, ആരോ​ഗ്യ മന്ത്രി പരസ്യമായി മാപ്പ് പറയണം'

"നരസിംഹം' പോലൊരു മീശ പിരി പടം പ്രതീക്ഷിക്കരുത്, തിയറ്ററിക്കല്‍ മൊമന്റ്സ് 'അതിമനോഹര'ത്തിലുണ്ടാകും'; ആന്റണി പെരുമ്പാവൂർ