Zubeen Garg ഇൻസ്റ്റ​ഗ്രാം
Entertainment

സ്കൂബ ഡൈവിങ്ങിനിടെ അപകടം; 'യാ അലി'യിലൂടെ ശ്രദ്ധേയനായ ​ഗായകൻ സുബീൻ ​ഗാർ​ഗ് വിടവാങ്ങി

ഡൈവിങ്ങിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രശസ്ത ബോളിവുഡ് ​ഗായകനും അസമീസ് കലാകാരനുമായ സുബീൻ ​ഗാർ​ഗ് (52) അന്തരിച്ചു. സിം​ഗപ്പൂരിൽ വച്ച് സ്കൂബ ഡൈവിങ്ങിനിടെ അപകടത്തിൽപ്പെടുകയായിരുന്നു. നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിൽ പങ്കെടുക്കാനായാണ് അദ്ദേഹം സിം​ഗപ്പൂരിലെത്തിയത്. ഡൈവിങ്ങിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്.

ഉടനെ തന്നെ പുറത്തെടുത്ത് സിപിആർ നൽകി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സെപ്റ്റംബർ 20, 21 തീയതികളിൽ ഫെസ്റ്റിവലിൽ പരിപാടി അവതരിപ്പിക്കാനായിരുന്നു അദ്ദേഹം സിം​ഗപ്പൂരിലെത്തിയത്. 1972 ൽ മേഘാലയയിൽ ജനിച്ച സുബീൻ ഗാർഗിൻ്റെ യഥാർഥ പേര് സുബീൻ ബർതാക്കൂർ എന്നാണ്.

തൊണ്ണൂറുകളിൽ തൻ്റെ പേര് മാറ്റി ഗോത്രനാമമായ 'ഗാർഗ്' അദ്ദേഹം സ്റ്റേജ് നാമമായി സ്വീകരിച്ചു. തൊണ്ണൂറുകളിൽ അസമിൽ തരംഗമായിരുന്ന സുബീൻ 2006-ൽ പുറത്തിറങ്ങിയ 'ഗ്യാങ്സ്റ്റർ' എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ 'യാ അലി'യിലൂടെയാണ് ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്.

'സുബഹ് സുബഹ്', 'ക്യാ രാസ് ഹേ' ഉൾപ്പെടെ നിരവധി ബോളിവുഡ് ഹിറ്റുകൾ പിന്നീട് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. അസമീസ്, ബം​ഗാളി, ഹിന്ദി ഭാഷകളിൽ പാടിയിട്ടുണ്ട്. മിഷൻ ചൈന, ദിനബന്ധു തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Cinema News: Musician Zubeen Garg dies in scuba diving accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

SCROLL FOR NEXT