Kalabhavan Navas, Nandu Pothuval ഇന്‍സ്റ്റഗ്രാം
Entertainment

'പുകവലിയും മദ്യപാനവുമില്ല, അസുഖം ഉള്ളതായി പറഞ്ഞിട്ടില്ല; കാണാതായപ്പോള്‍ മാനേജര്‍ വിളിച്ചിരുന്നു'; ഹോട്ടലില്‍ നടന്നത് എന്തെന്ന് നന്ദു പൊതുവാള്‍

ഹോട്ടലുകാരോട് റൂമില്‍ പോയി നോക്കാന്‍ പറഞ്ഞത് എന്റെ അനിയന്‍

സമകാലിക മലയാളം ഡെസ്ക്

പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തൊരു യാത്ര പോലെ വിട പറഞ്ഞിരിക്കുകയാണ് കലാഭവന്‍ നവാസ്. മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് നടനായും ഗായകനായുമെല്ലാം കയ്യടി നേടിയ താരം. കലാഭവന്‍ നവാസ് മരിച്ചുവെന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് സിനിമാ ലോകം. 51-ാം വയസിലാണ് മരണം നവാസിനെ തേടിയെത്തുന്നത്.

കരിയറില്‍ നല്ലൊരു തിരിച്ചുവരവിന് ശ്രമിക്കവെയാണ് താരം മരണപ്പെടുന്നത്. നല്ല സിനിമകളില്‍ അഭിനയിക്കുന്നതിനൊപ്പം സംവിധാനം ചെയ്യാനും നവാസിന് പദ്ധതിയുണ്ടായിരുന്നുവെന്നാണ് സുഹൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളുമായ നന്ദു പൊതുവാള്‍ പറയുന്നത്. നന്ദു പ്രൊഡക്ഷന്‍ കണ്‍ട്രോളായ പ്രകമ്പനം എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് നവാസ് മരണപ്പെടുന്നത്.

''കലാഭവന്‍ നവാസിന്റെ വിയോഗം നടക്കുന്നത് ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ ചെയ്യുന്ന പ്രകമ്പനം എന്ന സിനിമയുടെ ലൊക്കേഷനിലാണ്. കഴിഞ്ഞ ആറേഴ് ദിവസമായി അദ്ദേഹം ആ സിനിമയില്‍ നല്ലൊരു കഥാപാത്രം ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ന് കഴിഞ്ഞാല്‍ അദ്ദേഹത്തിന് നാലഞ്ച് ദിവസം ബ്രേക്ക് ഉണ്ട്. അതുകൊണ്ട് വീട്ടില്‍ പോയി വരാം എന്ന് പറഞ്ഞാണ് പോയത്'' നന്ദു പൊതുവാള്‍ പറയുന്നു.

അനിയന്‍ ശശി പൊതുവാള്‍ ആണ് ഈ സിനിമയുടെ കാര്യം നോക്കി കൊണ്ടിരുന്നത്. നവാസ്, അസീസ് കാട്ടാക്കട, കുഞ്ഞികൃഷ്ണന്‍ മാഷ് എന്നിവര്‍ ഒരുമിച്ചാണ് പോയതെന്നും നന്ദു പൊതുവാള്‍ പറയുന്നു. അദ്ദേഹം റിസപ്ഷനില്‍ പറഞ്ഞ് റൂമില്‍ പോയതാണ്. കുറേ നേരമായിട്ടും കാണാത്തതു കൊണ്ട് മാനേജര്‍ എന്റെ അനിയനെ വിളിച്ച് അദ്ദേഹം ഇതുവരെ ഇറങ്ങി വന്നില്ലെന്ന് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. റൂമില്‍ പോയി നോക്കാന്‍ ശശി പറഞ്ഞു. ഹോട്ടലുകാര്‍ റൂമില് പോയി പരിശോധിച്ചപ്പോഴാണ് വീണു കിടക്കുന്നത് കാണുന്നതെന്നും നന്ദു പറയുന്നു.

ശശിയെ അവര്‍ വിളിച്ചു പറഞ്ഞു. ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. അനിയന്‍ അപ്പോള്‍ തന്നെ വിളിച്ചു പറഞ്ഞു. ഉടനെ തന്നെ ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ വിളിച്ച് വിവരം അറിയിച്ചുവെന്നും നന്ദു പറയുന്നു. പണ്ടുമുതലേയുള്ള സുഹൃത്താണ് നവാസ്. അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും നന്ദു പറയുന്നു.

അതേസമയം, നവാസ് അസുഖമോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഒന്നും ഉള്ളതായി പറഞ്ഞിട്ടില്ല. പുകവലിയും മദ്യാപനവും ഒന്നുമില്ലാത്ത ആളാണ്. വര്‍ഷങ്ങളായി എനിക്കറിയാം നവാസിനെ, ഇതുവരെ അസുഖം ഉള്ളതായി പറഞ്ഞിട്ടില്ലെന്നും നന്ദു പൊതുവാള്‍ പറയുന്നു.

Nandu Pothuval recalls what happened at the hotel before the demise of Kalabhavan Navas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT