നസ്‌ലിന്‍ ഇൻസ്റ്റ​ഗ്രാം
Entertainment

Alappuzha Gymkhana: 'എല്ലാരുമേ നമ്മ ആളുകൾ താൻ, ജയ് ബാലയ്യ'; തെലുങ്ക് ആരാധകരെയും കൈയിലെടുത്ത് നസ്‌ലിൻ, വിഡിയോ

”തെലുങ്ക് ആളുകള്‍ ഇവിടെ ഉണ്ടോ? എല്ലാരുമേ നമ്മ ആളുകള്‍ താന്‍.

Author : സമകാലിക മലയാളം ഡെസ്ക്

നസ്‌ലിന്‍, ഗണപതി, ലുക്മാന്‍, സന്ദീപ് പ്രദീപ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഖാലിദ് റഹ്‌മാന്‍ ചിത്രമാണ് ആലപ്പുഴ ജിംഖാന. വിഷു റിലീസായി നാളെ എത്തുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് സിനിമാ ആസ്വാദകര്‍ കാത്തിരിക്കുന്നത്. കോളജ് പഠനത്തിന് അഡ്മിഷന്‍ ലഭിക്കാനായി സംസ്ഥാനതല കായിക മേളയില്‍ ബോക്‌സിങ് വിഭാഗത്തില്‍ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാര്‍ഥികളുടെ കഥയാണ് ചിത്രം പറയുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി തമിഴ്നാട്ടിൽ എത്തിയ നടൻ നസ്‌ലിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ സദസിലുള്ളവരുമായി നസ്‌‌ലിന്‍ സംവദിക്കുന്ന വിഡിയോയാണ് പ്രചരിക്കുന്നത്. ചെന്നൈയിലെ എസ്ആര്‍എം കോളജില്‍ സിനിമയില്‍ മുഴുവന്‍ താരങ്ങളും എത്തിയിരുന്നു.

സ്റ്റേജില്‍ സംസാരിക്കുന്നതിനിടെയാണ് തെലുങ്ക് പ്രേക്ഷകരെ കൈയിലെടുത്തു കൊണ്ടുള്ള നസ്‌‌ലിന്റെ കമന്റ് എത്തിയത്. ”തെലുങ്ക് ആളുകള്‍ ഇവിടെ ഉണ്ടോ? എല്ലാരുമേ നമ്മ ആളുകള്‍ താന്‍. ജയ് ബാലയ്യ” എന്നായിരുന്നു നസ്‌ലിന്‍ പറഞ്ഞത്. വലിയ പ്രഷറിലാണ് ഞങ്ങള്‍ സത്യം പറഞ്ഞു കഴിഞ്ഞാല്‍ നില്‍ക്കുന്നത്.

ഇവിടെയുള്ള വൈവിധ്യം അടുത്തറിയാന്‍ പറ്റുന്നതില്‍ ഒത്തിരി സന്തോഷമുണ്ട്', എന്നും നസ്‌ലിൻ കൂട്ടിച്ചേർത്തു. ഇതിന് വലിയ കൈയടിയാണ് സദസില്‍നിന്ന് ലഭിച്ചത്. നസ്‌‌ലിന്റെ മറുപടിയില്‍ ആവേശത്തിലാകുന്ന വിദ്യാര്‍ഥികളെയും വിഡിയോയില്‍ കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT