Naslen വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആരുടെ കൂടെയാ നിൽക്കുന്നത് എന്നോർത്ത് പല സമയത്തും ഞാൻ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്'; സൂര്യയ്ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച് നസ്‌ലിൻ

വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള യുവതാരങ്ങളിലൊരാളാണ് നസ്‌ലിൻ. സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌ലിനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. തനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ് സൂര്യയെന്ന് പറയുകയാണ് നസ്‌ലിൻ ഇപ്പോൾ. വളരെ നല്ലൊരു മനുഷ്യനാണ് സൂര്യയെന്നും നസ്‌ലിൻ പറഞ്ഞു.

'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. "വളരെ നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഭയങ്കര വിനയമുള്ളരൊളാണ്. നമുക്ക് ഭയങ്കര ബഹുമാനം തോന്നുന്ന തരത്തിലുള്ള ഒരാളാണ് അദ്ദേഹം.

നേരിട്ട് കാണുമ്പോൾ പല സമയത്തും ഞാനിങ്ങനെ സ്റ്റക്ക് ആയി നിന്നിട്ടുണ്ട്. ഞാനിത് ആരുടെ കൂടെയാ നിൽക്കുന്നത് എന്നോർത്ത്, സൂര്യ സാർ. നമ്മൾ ചെറുപ്പം മുതലേ കാണുന്ന ഒരാൾ ആണല്ലോ. എനിക്ക് ഭയങ്കര ഇഷ്ടമുള്ള നടനാണ്. നന്ദി മാത്രമേയുള്ളൂ".- നസ്‌ലിൻ പറഞ്ഞു.

അതേസമയം ജിത്തു മാധവൻ- സൂര്യ ചിത്രത്തിൽ നസ്രിയ ആണ് നായികയായെത്തുന്നത്. സൂര്യയുടെ കരിയറിലെ 47-ാമത്തെ ചിത്രം കൂടിയാണിത്. സുഷിൻ ശ്യാമാണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്.

'ആവേശ'ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ജൂൺ അഞ്ചിന് ആണ് മോളിവുഡ് ടൈംസ് റിലീസിനെത്തുന്നത്. നസ്‌ലിനൊപ്പം റോഷൻ, സം​ഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Cinema News: Naslen opens up about his experience with Suriya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാൾ പ്രളയം: മരണം 570 കവിഞ്ഞു, കാണാമറയത്ത് ഇനിയും 320 ഇന്ത്യക്കാർ, 8 മലയാളികളെപ്പറ്റിയും വിവരമില്ല

കർണാടക മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു; 'ദലിതനായതിനാൽ മനുവാദികൾ വേട്ടയാടുന്നു'

UGC-NET 2026: ഫൈനൽ ആൻസർ കീ പുറത്ത്, 84 വിഷയങ്ങളിലെ ഉത്തരങ്ങൾ എങ്ങനെ പരിശോധിക്കാം?

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ് മോശമായി പെരുമാറിയ സംഭവം: കേസെടുത്ത് പൊലീസ്; കോണ്‍ഗ്രസ് നേതാവ് പ്രതി

'ബ്രാഹ്മണിക്കൽ ഹിജമണി പറഞ്ഞ് ഭിന്നിപ്പുണ്ടാക്കാൻ ആക്ടിവിസ്റ്റ് നീക്കം': വത്സൻ തില്ലങ്കേരി