ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

സൂര്യയും അജയ് ദേവ്​ഗണും നടന്മാർ, മികച്ച നടി അപർണ ബാലമുരളി, സഹനടൻ ബിജു മേനോൻ, സച്ചി സംവിധായകൻ

നഞ്ചമ്മയാണ് മികച്ച ​ഗായിക

സമകാലിക മലയാളം ഡെസ്ക്

2020ലെ ദേശിയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച നടന്മാരായി സൂര്യയേയും അജയ് ദേവ്​ഗണിനേയും തെരഞ്ഞെടുത്തു. സുരറൈ പോട്രിലെ അഭിനയത്തിന് അപർണ ബാലമുരളിയാണ് മികച്ച നടി. ബിജു മേനോനാണ് മികച്ച സഹനടൻ. അയ്യപ്പനും കോശിയും ചിത്രത്തിന് സച്ചിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ചിത്രത്തിലെ ​ഗാനം ആലപിച്ച നഞ്ചമ്മയും ദേശിയ പുരസ്കാരം നേടി. സുരറൈ പോട്ര് ആണ് മികച്ച സിനിമ. 


മികച്ച നടൻ- സൂര്യ(സുരറൈ പോട്ര്), അജയ് ദേവ്​ഗൺ (തൻഹാജി)

മികച്ച നടി- അപർണ ബാലമുരളി(സുരറൈ പോട്ര്)

മികച്ച സിനിമ-  സുരറൈ പോട്ര് 

മികച്ച സംവിധായകൻ- സച്ചി (അയ്യപ്പനും കോശിയും)

മികച്ച സഹതാരം- ബിജു മേനോൻ (അയ്യപ്പനും കോശിയും)

മികച്ച മലയാള സിനിമ- തിങ്കളാഴ്ച നിശ്ചയം  ( പ്രസന്ന ഹെഡ്ഗെ)

മികച്ച ​ഗായിക- നഞ്ചമ്മ (അയ്യപ്പനും കോശിയും)

മികച്ച സംഘട്ടന സംവിധാനം- മാഫിയ ശശി, രാജേശേഖർ, സുപ്രീം സുന്ദർ (അയ്യപ്പനും കോശിയും)

മികച്ച ശബ്ദലേഖനം- വിഷ്ണു ​ഗോവിന്ദ്, ശ്രീശങ്കർ (മാലിക്)

മികച്ച വിദ്യാഭ്യാസ ചിത്രം-  'ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്' (നന്ദൻ)

പ്രത്യേക ജൂറി പുരസ്കാരം : സെംഖോർ

പ്രത്യേക ജൂറി പുരസ്കാരം രണ്ടാമത്തേത് - വാങ്ക് (കാവ്യ പ്രകാശ്)

മികച്ച നോണ്‍ ഫീച്ചർ ഛായാഗ്രാഹണം- നിഖില്‍ എസ് പ്രവീണ്‍ (ശബ്ദിക്കുന്ന കലപ്പ)

മികച്ച സിനിമാ പുസ്തകം- അനൂപ് രാമകൃഷ്ണൻ, ‘എംടി അനുഭവങ്ങളുടെ പുസ്തകം’

മികച്ച ചിത്രം (നോണ്‍ ഫീച്ചര്‍ വിഭാഗം)- റാപ്‌സഡി ഓഫ് റയിന്‍സ്.- ദ മണ്‍സൂണ്‍ ഓഫ് കേരള (ശോഭ തരൂര്‍ ശ്രിനിവാസന്‍)

സിനിമ പുതുമുഖ സംവിധായകൻ: മ‍ഡോണേ അശ്വിൻ (മണ്ടേല)

മോസ്റ്റ് ഫിലിം ഫ്രണ്ട്ലി സ്റ്റേറ്റ്- മധ്യപ്രദേശ്

സം​ഗീത സംവിധാനം(നോണ്‍ ഫീച്ചര്‍ വിഭാഗം)-  വിശാൽ ഭരദ്വാജ്- 1232 KMS

ബെസ്റ്റ് സിനിമാട്ടോ​ഗ്രാഫി- നിഖിൽ പ്രദീപ്

മികച്ച സിനിമ തെലുങ്ക്- കളർഫോട്ടോ

മികച്ച സിനിമ തമിഴ്- ശിവരഞ്ജനിയും ഇന്നും സില പെൺകളും (വസന്ദ്)

മികച്ച സിനിമ കന്നഡ- ഡോലു, സാ​ഗർ പുരാനി

മികച്ച സിനിമ ഹിന്ദി- തുളസീദാസ് ജൂനിയർ- മൃതുൽ തുളസീദാസ്

​മികച്ച ​ഗായകൻ- രാഹുൽ ദേശ് പാണ്ഡെ

മികച്ച വിവരണം- മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍

ജനപ്രിയ ചിത്രം- താനാജി ദ് അൺസങ് വാരിയർ (സംവിധായകൻ: ഓം റൗത്)

മികച്ച കുട്ടികളുടെ ചിത്രം- സുമി

മികച്ച സഹനടി- ലക്ഷ്മിപ്രിയ ചന്ദ്രമൗലി 

മികച്ച പിന്നണിഗായകൻ- രാഹുൽ ദേശ്പാണ്ഡെ

മികച്ച ഛായാഗ്രഹണം- സുപ്രതീം ബോൽ (അവിജാത്രിക്)

മികച്ച തിരക്കഥ- ശാലിനി ഉഷ നായർ, സുധ കൊങ്കാര (സൂരരൈ പോട്ര്)

മികച്ച സംഭാഷണം- മഡോണെ അശ്വിൻ (മണ്ടേല)

മികച്ച എഡിറ്റിംഗ്- ശ്രീകർ പ്രസാദ്

മികച്ച പ്രൊഡക്ഷൻ ഡിസൈൻ- അനീസ് നാടോടി (കപ്പേള) 

മികച്ച വസ്ത്രാലങ്കാരം- നചികേത് ബർവേ, മഹേഷ് ഷെർല (താനാജി ദ് അൺസങ് വാരിയർ)

മികച്ച ചമയം- ടിവി രാം ബാബു (നാട്യം)

മികച്ച സംഗീത സംവിധാനം- എസ് തമൻ (അല വൈകുന്ദാപുരമലു)

മികച്ച പശ്ചാത്തല സംഗീതം- ജി.വി പ്രകാശ് കുമാർ (സൂരരൈ പോട്ര്)

മികച്ച ഗാനരചന- മനോഡജ് മുൻതാഷീർ

മികച്ച നൃത്ത സംവിധാനം- സന്ധ്യ രാജു (നാട്യം)

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

'പതിനെട്ട് വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധം; ഭാര്യയ്ക്ക് അറിയാമായിരുന്നു'; അവള്‍ എന്നെ മനസിലാക്കിയെന്ന് ജനാര്‍ദ്ദനന്‍

ലോകകപ്പ് ഫൈനല്‍; ഇന്ത്യന്‍ വനിതകള്‍ ആദ്യം ബാറ്റ് ചെയ്യും, ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്

വിനോദ സഞ്ചാര മേഖലയിൽ വൻ മാറ്റങ്ങളുമായി കുവൈത്ത് ; പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചു

ദേശീയപാത നിര്‍മാണത്തിനായി വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധം; ഗ്യാസ് സിലിണ്ടറും പെട്രോളുമായി ഭീഷണി

SCROLL FOR NEXT