Krishna Kumar, Ahaana Krishna And Nimish Ravi 
Entertainment

'ബംഗാളി ആണോ തമിഴന്‍ ആണോ?'; കല്യാണ വാര്‍ത്തയില്‍ നിമിഷ് രവിക്കെതിരെ വിദ്വേഷ കമന്റുകള്‍; ഇതോ സമ്പൂര്‍ണ സാക്ഷരത?

കേട്ടാലറയ്ക്കുന്ന കമന്റുകളാണ് വാര്‍ത്തകള്‍ക്ക് താഴെ.

സമകാലിക മലയാളം ഡെസ്ക്

നടി അഹാന കൃഷ്ണയുടെ വിവാഹത്തെക്കുറിച്ച് അച്ഛന്‍ കൃഷ്ണ കുമാര്‍ പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. അഹാനയുടെ കാമുകന്‍ നിമിഷ് രവിയെ തനിക്ക് വര്‍ഷങ്ങളായി അറിയുന്നതാണെന്നും കൃഷ്ണ കുമാര്‍ പറഞ്ഞിരുന്നു. ഈ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറുകയാണ്.

നിമിഷ് രവിക്കെതിരെ കടുത്ത വിദ്വേഷ പ്രതികരണങ്ങളാല്‍ നിറയുകയാണ് കമന്റ് ബോക്‌സുകള്‍. നിറത്തിന്റെ പേരിലാണ് നിമിഷ് ആക്രമണം നേരിടേണ്ടി വരുന്നത്. 'കാട്ടുമാക്കാന്‍, കറുമ്പന്‍, ഈ കരടി മോറന്‍ ആണോ വരന്‍, ബംഗാളി ആണോ തമിഴന്‍ ആണോ? ഉണ്ടാകുന്ന കുട്ടിയ്ക്ക് ഡുവല്‍ ടോണ്‍ ആയിരിക്കും' തുടങ്ങി കേട്ടാലറയ്ക്കുന്ന കമന്റുകളാണ് വാര്‍ത്തകള്‍ക്ക് താഴെ.

അതേസമയം വിദ്വേഷ കമന്റിടുന്നവര്‍ക്കെതിരേയും ശക്തമായ വിമര്‍ശനം ഉയരുകയാണ് സോഷ്യല്‍ മീഡിയയില്‍. പോസ്റ്റുകളിലൂടേയും കമന്റുകളിലൂടേയും സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നുണ്ട്. 'ഇതാണോ പ്രബുദ്ധ മലയാളി? സമ്പൂര്‍ണ സാക്ഷരത?' എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

'തൊലി വെളുപ്പിലൊന്നും കാര്യമില്ല. ഈ പയ്യനായിരിക്കും ആ കുട്ടിയോട് ചേര്‍ന്ന് ജീവിക്കുക. അവര്‍ സന്തോഷമായി ജീവിക്കട്ടെ, എന്നെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ ഗ്ലാമര്‍ അവരുടെ മനസ്സിലാണ്, അവള്‍ ആരെയേലും കെട്ടട്ടെ അതിനു മറ്റുള്ളവര്‍ വിഷമിക്കുന്ന എന്തിന്, ആ ഇങ്ങനെ കുറച്ചു സംഘികളും മങ്കികളും ഉണ്ട് കേരളത്തിന്റെ മാനം കളയാന്‍. ഹാര്‍പ്പിക് പരസ്യത്തില്‍ 0.1% കീടങ്ങളെ പോലെ' എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

അഹാന കഴിഞ്ഞ ദിവസം മെസേജ് അയച്ചു. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് എന്നാണ് കൃഷ്ണ കുമാർ കഴിഞ്ഞ ദിവസം പറഞ്ഞത്. നിമിഷിന്റെ അച്ഛന്‍ രവിയുമായി എനിക്ക് 35 കൊല്ലമായുള്ള പരിചയമാണ്. അദ്ദേഹം സിനിമയില്‍ പ്രൊഡ്യൂസറായിരുന്നു. എത്ര സൗകര്യം. വര്‍ഷങ്ങള്‍ മുമ്പ് അഹാനയും നിമിഷും ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴാണ് ഞാന്‍ നിമിഷിനെ പരിചയപ്പെടുന്നത്. നിമിഷ് ഹമ്പിളും സിമ്പിളുമാണ് എന്നായിരുന്നു കൃഷ്ണകുമാര്‍ നേരത്തെ പറഞ്ഞത്.

Nimish Ravi faces cyber bulliying after his marriage with Ahaana Krishna is confirmed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദൈവിക ശക്തിയില്‍ നിന്നുള്ള ആധികാരിക നിര്‍ദേശം, ഭക്തരായ സ്ത്രീസമൂഹം അംഗീകരിച്ചു, യുവതീപ്രവേശന വിലക്ക് തുടരണം; തന്ത്രി സുപ്രീംകോടതിയില്‍

'കണക്കുകളൊന്നും അങ്ങ് ശരിയാകുന്നില്ലല്ലോ'; ധുരന്ധര്‍ 2വിലെ യഥാര്‍ത്ഥ സംഭവങ്ങളില്‍ പൊരുത്തക്കേട്; ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ

'നൂറില്‍പരം സീറ്റുകളില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടി'; എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

തൃശൂരിൽ വിമതനാകില്ല; മത്സരത്തിൽ നിന്നു പിൻമാറി ബിജെപി മുൻ ജില്ലാ പ്രസിഡന്റ്

മതിയായി, ബാനറുകൾ 'കെട്ടിപൂട്ടി' മഞ്ഞപ്പടയും; ഒടുവിൽ ആരാധകരും ബ്ലാസ്‌റ്റേഴ്‌സിനെ കൈവിട്ടു! (വിഡിയോ)

SCROLL FOR NEXT