നിമിഷ സജയൻ/ ഫേയ്സ്ബുക്ക് 
Entertainment

നിമിഷ സജയൻ ബോളിവുഡിലേക്ക്, അരങ്ങേറ്റം ദേശിയ പുരസ്കാര ജേതാവിന്റെ ചിത്രത്തിൽ

ദേശീയ പുരസ്‍കാര ജേതാവ് ഒനിറാണ് നിമിഷയെ ബോളിവുഡിലേക്ക് കൊണ്ടുവരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്റെ അഭിനയത്തിലൂടെ മലയാളികളുടെ മനം കവർന്ന നടിയാണ് നിമിഷ സജയൻ. ഇതിനോടകം നിരവധി ശക്തമായ കഥാപാത്രങ്ങളെയാണ് നിമിഷ നമുക്കായി സമ്മാനിച്ചത്. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, നായാട്ട് എന്നീ സിനിമകളിൽ ഒടിടി പ്ലാറ്റ്ഫോമുകളിൽ എത്തിയതോടെ താരം കേരളത്തിന്റെ പുറത്തും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം. 

ദേശീയ പുരസ്‍കാര ജേതാവ് ഒനിറാണ് നിമിഷയെ ബോളിവുഡിലേക്ക് കൊണ്ടുവരുന്നത്. വി ആര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക.  പ്രശസ്തമായ അന്തോളജി സീരീസായ ഐ ആമിന്റെ സീക്വൽ ആണിത്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നാല് ഷോർട്ട്ഫിലിമുകൾ ചേർത്തുള്ള ആന്തോളജി സീരീസായിരുന്നു ഐ ആം. ബാല പീഡനം, ​ഗേ റൈറ്റ് തുടങ്ങിയ വിഷയങ്ങളാണ് ചിത്രം ചർച്ച ചെയ്തത്. 

ഫഹദ് ഫാസിലിന്റെ ബി​ഗ് ബജറ്റ് ചിത്രം മാലിക്കാണ് നിമിഷയുടെ പുതിയ ചിത്രം. ആമസോണിലൂടെയാണ് ചിത്രം റിലീസിന് എത്തുന്നത്. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഇംഗ്ലീഷ് ചിത്രമായ ഫുട്‍പ്രിന്റ്‍സ് ഓണ്‍ വാട്ടര്‍ ആണ് നിമിഷ നായികയാകുന്ന മറ്റൊരു സിനിമ. ആദിൽ‌ ഹുസൈനാണ് ചിത്രത്തിൽ നായകനാവുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി