Nivin Pauly ഇൻസ്റ്റ​ഗ്രാം
Entertainment

'ഹരോൾഡ് ദാസിന്റെ മകൻ അല്ലെങ്കിൽ റോളക്സിന്റെ അനിയൻ, വാൾട്ടർ വരുന്നുണ്ട്'; നിവിന്റെ പോസ്റ്റ് ചർച്ചയാക്കി ആരാധകർ

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ബെൻസ്. ലോകേഷ് കനകരാജ് തിരക്കഥയെഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭാ​ഗ്യരാജ് കണ്ണൻ ആണ്. ബെൻസിന്റെ ഷെഡ്യൂൾ പൂർത്തിയാക്കിയ വിവരം പങ്കുവച്ചിരിക്കുകയാണ് നിവിൻ പോളി ഇപ്പോൾ. ഇരുട്ടിൽ നിന്ന് നടന്നു വരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ചിത്രങ്ങൾക്ക് കമന്റുമായി എത്തിയിരിക്കുന്നത്. 'വാൾട്ടർ വരുന്നുണ്ട്', 'ഹരോൾഡ് ദാസിന്റെ മകൻ അല്ലെങ്കിൽ റോളക്സിന്റെ ഇളയ സഹോദരൻ ആയിരിക്കും വാൾട്ടർ' എന്നൊക്കെയാണ് നിവിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകനായെത്തുന്നത്.

നിവിൻ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണിപ്പോൾ ആരാധകരുടെ മനം കവരുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് നിവിനെത്തുന്നത്. നടൻ രവി മോഹനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് വിവരം. നടി സംയുക്തയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലാണ് ചിത്രമൊരുങ്ങുന്നത്. സായ് അഭ്യാങ്കർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗൗതം ജോർജ് ഛായാഗ്രാഹകനും, ഫിലോമിൻ രാജ് എഡിറ്ററും, ജാക്കി കലാസംവിധാനവും നിർവ്വഹിക്കുന്നു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ്, ജ​ഗദീഷ് പളനിസാമിയുടെ ദ് റൂട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം നിരവധി ചിത്രങ്ങളാണ് നിവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവം മായ ആണ് നിവിന്റേതായി മലയാളത്തിൽ ആരാധകർ കാത്തിരിക്കുന്ന ചിത്രം. ക്രിസ്മസ് റിലീസായി ഡിസംബർ 25 ന് ചിത്രം തിയറ്ററുകളിലെത്തും. അതുകൂടാതെ നയൻതാരയ്ക്കൊപ്പമെത്തുന്ന ഡിയർ സ്റ്റുഡന്റ് എന്ന ചിത്രവും നിവിന്റേതായി ഒരുങ്ങുന്നുണ്ട്.

Cinema News: Nivin Pauly share Benz movie updates.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലത്തായി പീഡനക്കേസ്: കെ പത്മരാജനെ അധ്യാപന ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

സായിപല്ലവിയുടെ ഇഷ്ട സ്നാക്ക്, പ്രോട്ടീന്റെയും നാരുകളുടെ മിക്സ്, പോപ്കോൺ എങ്ങനെ വീട്ടിലുണ്ടാക്കാം

പുതിനയില കഴിച്ചാൽ ശരീര ഭാരം കുറയുമോ? സ്ഥിരമായി കഴിച്ചാൽ എന്തൊക്കെ ​ഗുണങ്ങൾ?

കളിയല്ല!, എല്ലാ ദിവസവും 200 രൂപ വീതം നീക്കിവെയ്ക്കാമോ?; 12 വര്‍ഷം കൊണ്ട് 20 ലക്ഷം സമ്പാദിക്കാം

'നിങ്ങളുടെ കയ്യില്‍ വോട്ട്, എന്റെ കയ്യില്‍ ഫണ്ട് '; തെരഞ്ഞടുപ്പ് റാലിയില്‍ അജിത് പവാര്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം

SCROLL FOR NEXT