ജീത്തു ജോസഫ്/ ഫേയ്സ്ബുക്ക് 
Entertainment

'ആരും ദൃശ്യം 3ന്റെ കഥ എഴുതി എനിക്ക് അയക്കേണ്ട, ആ വാർത്ത വ്യാജമാണ്'; വിഡിയോയുമായി ജീത്തു ജോസഫ്

ദൃശ്യം 3ന്റെ കഥ ആരും അയക്കേണ്ടെന്നും നിലവില്‍ ആ സിനിമയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ദൃശ്യം 2 ഹിറ്റായതോടെ മൂന്നാം ഭാ​ഗത്തേക്കുറിച്ചുള്ള ചർച്ചകൾ സജീവമാവുകയാണ്. അതിനിടെ ദൃശ്യം 3 ന്റെ കഥ എഴുതി അയക്കാൻ ആരാധകരോട് ജീത്തു ജോസഫ് ആവശ്യപ്പെട്ടുവെന്ന് പറഞ്ഞുകൊണ്ടുള്ള വാർത്ത പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇത് വ്യാജ വാർത്തയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജീത്തു. ദൃശ്യം 3ന്റെ കഥ ആരും അയക്കേണ്ടെന്നും നിലവില്‍ ആ സിനിമയെ കുറിച്ച് ചിന്തിക്കുന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ ചെയ്യുകയാണെങ്കില്‍ മറ്റാരുടെയും കഥ വാങ്ങാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി. 

‘കുറച്ച് ദിവസമായി സമൂഹമാധ്യമങ്ങളില്‍ എന്റെ ഒരു എമെയ്ല്‍ ഐഡി പ്രചരിക്കുന്നുണ്ട്. ആ ഐടിയിലേക്ക് ദൃശ്യം 3ന്റെ കഥ അയച്ചുകൊടുക്കുക. അത് എനിക്ക് ഇഷ്ടപ്പെട്ടാല്‍ ഞാന്‍ അത് സിനിമയാക്കുമെന്ന് പറഞ്ഞ് ആരോ ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ ആ ഈമെയില്‍ ഐഡി ഉപയോഗിക്കുന്നത് വേറെ കഥകളായി വരുന്നവര്‍ക്കും, സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുള്ളവര്‍ക്കും വേണ്ടിയായിരുന്നു. ഒരു എഫ്എം അഭിമുഖത്തില്‍ ഞാന്‍ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോള്‍ കുറേ മെയില്‍ വന്നതിനെ തുടര്‍ന്ന് ആ അക്കൗണ്ടിലേക്ക് വരുന്ന മെയിലെല്ലാം തിരിച്ച് പോയിക്കൊണ്ടിരിക്കുകയാണ്. പിന്നെ ദൈവ് ചെയ്ത് ദൃശ്യം 3യുടെ കഥ ആരം അയക്കണ്ട. കാരണം ആ സിനിമ ഉടനെ ചെയ്യുന്നതിനെ കുറിച്ച് ഞാന്‍ ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആലോചന ഉണ്ടെങ്കില്‍ തന്നെ അത് എന്റെ കഥ വെച്ചായിരിക്കും ചെയ്യുന്നത്.- ജിത്തു ജോസഫ് പറഞ്ഞു. 

ദൃശ്യം 3 ന്റെ പേരിൽ വരുന്ന കഥകൾ താൻ നോക്കാതെ തന്നെ അങ്ങ് ഡിലീറ്റ് ചെയ്ത് കളയുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആ ഇമെയ്ല്‍ ഐഡി ഇപ്പോള്‍ എനിക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. അപ്പൊ ഇങ്ങനെയൊരു വാര്‍ത്ത ആരെങ്കിലും കാണുകയാണെങ്കില്‍ അത് തെറ്റായ വാര്‍ത്തയാണെന്ന് ഓര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

'സർക്കാർ പൂർണ പിന്തുണ നൽകും' മധുവിന്റെ കുടുംബത്തിന് ഉറപ്പുനൽകി മുഖ്യമന്ത്രി

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ ധനസഹായം; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

ഈ ആഴ്ച മമ്മൂട്ടിയും മോഹൻലാലും നിങ്ങളുടെ വീടുകളിലേക്ക്! 'പേട്രിയറ്റ്' അടക്കം കിടിലൻ സിനിമകൾ, പുത്തൻ ഒടിടി റിലീസുകൾ

കേരളത്തിലാദ്യമായി ശരിഅത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിം വരുന്നു; പാട്ടുണ്ടാവില്ല, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

SCROLL FOR NEXT