ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'അത് വ്യാജം, ശാലിനി ട്വിറ്ററിലില്ല'; വ്യക്തമാക്കി അജിത്തിന്റെ മാനേജർ

ശാലിനിയുടേതാണെന്ന തരത്തിൽ ട്വിറ്ററിൽ ഒരു അക്കൗണ്ട് പ്രചരിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

മിഴിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് അജിത്ത് കുമാർ. എന്നാൽ മറ്റു താരങ്ങളപ്പോലെ അജിത് സോഷ്യൽ മീഡിയയിൽ സജീവമല്ല. അദ്ദേഹത്തിന്റെ മാനേജരാണ് താരത്തിനുവേണ്ടി ആരാധകരോട് സംസാരിക്കാറുള്ളത്. അജിത്തിന്റെ ഭാര്യയും മുൻ നടിയുമായ ശാലിനിയും ഇതുപോലെ സോഷ്യൽ മീഡിയയിൽ നിന്ന് അകന്നു നിൽക്കുകയാണ്. അതിനിടെ ശാലിനിയുടേതാണെന്ന തരത്തിൽ ട്വിറ്ററിൽ ഒരു അക്കൗണ്ട് പ്രചരിക്കുന്നുണ്ട്. നിരവധി ഫോളോവേഴ്സുള്ള അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അജിത്തിന്റെ മാനേജർ. 

ശാലിനിയുടെ പേരിൽ വ്യാജ അക്കൗണ്ട്

ശാലിനി അജിത്ത് കുമാറിന്റെ പേരിൽ ഒരു വ്യാജ ട്വിറ്റർ അക്കൗണ്ട് ഉണ്ട്. ശാലിനി ട്വിറ്ററിൽ ഇല്ലെന്ന് വ്യക്തമാക്കുകയാണ്. ദയവായി ആ അക്കൗണ്ട് അവ​ഗണിക്കുക.- അജിത്തിന്‍റെ മാനേജരായ സുരേഷ് ചന്ദ്ര ട്വിറ്ററിൽ കുറിച്ചു. ശാലിനിയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് 13,000ല്‍ അധികം ഫോളോവേഴ്സ് ആണ് ഉള്ളത്. 2010 ഡിസംബറില്‍ തുടങ്ങിയ അക്കൗണ്ട് ആണിത്. ആരെയും ഫോളോ ചെയ്യാത്ത ഈ അക്കൗണ്ടില്‍ നിന്ന് ഒരു ട്വീറ്റ് പോലും ചെയ്‍തിട്ടുമില്ല.

അജിത്തും സോഷ്യൽ മീഡിയയിൽ ഇല്ല

തനിക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ടില്ലെന്ന് അജിത്ത് കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തന്നെ താരത്തിന്റെ പേരിൽ ഫാൻ പേജുകളാണ് സജീവമായിട്ടുള്ളത്. വലിമൈ ആണ് അജിത്തിന്‍റെ അടുത്ത റിലീസ്. ജനുവരി 13ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂന്നാംതരംഗം കാരണം നീട്ടിവെക്കുകയായിരുന്നു. ചിത്രം ഈ മാസം 24ന് തിയറ്ററുകളിലെത്തും. എന്നൈ അറിന്താലിനു ശേഷം അജിത്ത് കുമാര്‍ പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് എച്ച് വിനോദ് ആണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: പ്രത്യേക അന്വേഷണ സംഘം വരും, സമഗ്ര അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

'ഡിസ്‌കാല്‍ക്കുലിയ' എന്ന പഠന വൈകല്യമുണ്ട്, കണക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്; വെളിപ്പെടുത്തി താര സുതാരിയ

വിജയ് പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം; മന്ത്രിസഭ വിടുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ്; ഭാവനയ്ക്ക് അതിരില്ലെന്ന് ഡിഎംകെ

ഇഞ്ചി ചട്ടിയില്‍ നടാം, വലിയ ചെലവില്ലാതെ വീട്ടിലേക്ക് ആവശ്യമുള്ളതു വീട്ടില്‍ തന്നെയുണ്ടാക്കാം

സംരക്ഷണഭിത്തിയിൽ ശാന്തമായി കിടന്ന് പുലിക്കുട്ടി; സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്|VIDEO