Obsession എക്സ്
Entertainment

26 കാരനായ യൂട്യൂബർ ഒരുക്കിയ സർപ്രൈസ് ഹിറ്റ്; 'ഒബ്സെഷൻ' ഒടിടിയിൽ, എവിടെ കാണാം

ജൂൺ രണ്ടിന് ചിത്രം ഡിജിറ്റലായി സംപ്രേക്ഷണം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഈ വർഷം സർപ്രൈസ് ഹിറ്റായി മാറിയ ഹോളിവുഡ് ചിത്രമായിരുന്നു 'ഒബ്സെഷൻ'. ഹൊറർ ത്രില്ലറായി എത്തിയ ചിത്രം ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ്. ആഗോളതലത്തിൽ വൻ വിജയമായി മാറിയ കുഞ്ഞൻ ബഡ്ജറ്റ് ചിത്രം ആമസോൺ പ്രൈം വിഡിയോ, ആപ്പിൾ ടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് റിലീസിനെത്തുന്നത്.

ജൂൺ രണ്ടിന് ചിത്രം ഡിജിറ്റലായി സംപ്രേക്ഷണം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ തിയറ്ററുകളിൽ ചിത്രത്തിനു ലഭിച്ച മികച്ച പിന്തുണ കാരണമാണ് ഒടിടി റിലീസ് നീട്ടിയത്. ജൂൺ 30 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഒബ്സെഷന്‍റെ ഡിജിറ്റൽ റിലീസിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാര്യം ചിത്രം സിനിമയുടെ സെൻസർ ചെയ്ത ഭാഗങ്ങളും ഉണ്ടാകുമെന്നതാണ്. പൂർണമായും അൺകട്ടഡ് വേർഷനായിരിക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

തിയറ്ററുകളെ ആദ്യാന്ത്യം ത്രസിപ്പിച്ച സിനിമയിലെ ഹൊറർ സീനുകൾ മികച്ചതും വയലൻസ് നിറഞ്ഞതുമായിരുന്നു. ഇപ്പോൾ സെൻസർ ചെയ്ത ഭാഗങ്ങൾ കൂടി ഒടിടിയിൽ വരുമെന്ന വാർത്ത സിനിമാ പ്രേമികളെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുകയാണ്. ഒമ്പത് കോടി ബജറ്റിൽ നിർമിച്ച ചിത്രമാണ് 3000 കോടിക്കടുത്ത് കരസ്ഥമാക്കിയത്. കറി ബാർക്കർ എന്ന 26 വയസ്സുകാരനായ യൂട്യൂബർ ഒരുക്കിയ ചിത്രമാണ് ഒബ്സെഷൻ.

Obsession OTT Release date out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യം എണ്‍പതാമത് സ്വാതന്ത്ര്യ ദിനാഘോഷ നിറവില്‍; പ്രധാനമന്ത്രി അഭിസംബോധന ചെയ്യും; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

'അപ്പടിയെ സ്‌ട്രൈറ് കേരള'; മമ്മൂട്ടിയെ ഗൂഗിള്‍ മാപ്പ് ചുറ്റിച്ചു; 10 കിലോമീറ്റര്‍ വഴികാട്ടിയായി പാണ്ഡ്യന്‍

ഔഷധഗുണമുള്ള നാടൻ നെല്ലിനങ്ങളുടെ കൂട്ടിൽ 'പോഷക റൈസ്'; തീൻമേശകളിൽ വിപ്ലവം തീർത്ത് വയനാടൻ കർഷകൻ

മുന്നറിയിപ്പില്ല; പക്ഷേ, കുട മറക്കണ്ട; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ

ഇടുക്കിയില്‍ ഇരട്ടക്കൊല; അച്ഛനെയും അമ്മയെയും മകന്‍ കൊലപ്പെടുത്തി, പ്രതി കസ്റ്റഡിയില്‍