ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ടൈറ്റന്‍ അന്തര്‍വാഹിനി ദുരന്തത്തില്‍ പ്രതികരണവുമായി ഹോളിവുഡ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. അന്തര്‍വാഹിനിയില്‍ നിന്നുള്ള ആശയവിനിമയം നിലച്ചതോടെ താനൊരു ദുരന്തം മണത്തു എന്നാണ് കാമറൂണ്‍ പറഞ്ഞു.
ഒരു നൂറ്റാണ്ടു മുന്‍പ് കടലില്‍ മുങ്ങിയ ടൈറ്റാനിക്കിനെക്കുറിച്ച് കാമറൂണ്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. ഈ ചിത്രത്തിനു വേണ്ടി അദ്ദേഹം നിരവധി തവണയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം കിടക്കുന്ന അടിത്തട്ട് സന്ദര്‍ശിച്ചിട്ടുള്ളത്. 1912ല്‍ നടന്ന ടൈറ്റാനിക് അപകടത്തില്‍ 1500 ഓളം പേരാണ് മരിച്ചത്. ടൈറ്റന്റെ അപകടം ടൈറ്റാനിക് ദുരന്തം പോലെ തന്നെയാണ് എന്നാണ് കാമറൂണ്‍ പറയുന്നത്. മുന്നറിയിപ്പുകളെ അവഗണിച്ച് അതേ സ്ഥലത്ത് മറ്റൊരു ദുരന്തം കൂടിയുണ്ടായിരിക്കുന്നു.
ടൈറ്റാനിക് ദുരന്തത്തിന്റെ സമാനത എന്നെ ഞെട്ടിച്ചു, അവിടെ കപ്പലിന് മുന്നിലുള്ള മഞ്ഞുപാളിയെക്കുറിച്ച് ക്യാപ്റ്റന്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നു, എന്നിട്ടും പൂര്‍ണ്ണ വേഗതയില്‍ ഒരു മഞ്ഞുമലയിലേക്ക് ഇടിച്ചുകയറ്റി. അതിന്റെ ഫലമായി നിരവധി ആളുകള്‍ മരിക്കുകയും ചെയ്തു.- കാമറൂണ്‍ പറഞ്ഞു.
അതുപോലെ അന്തര്‍വാഹിനിയെ കുറിച്ച് ഓഷ്യൻ ഗേറ്റിന് നിരവധിപേര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായാണ് അദ്ദേഹം പറയുന്നത്. യാത്രക്കാരെ കൊണ്ടുപോകുന്നത് അപകടമാണെന്ന് ഓഷ്യൻ ഗേറ്റിന് കത്തെഴുതിയിരുന്നെന്നാണ് കാമറൂണ്‍ പറഞ്ഞത്.
ഞായറാഴ്ച അപകടം നടക്കുന്ന സമയത്ത് താനൊരു കപ്പലിലായിരുന്നു. വിനാശകരമായ എന്തെങ്കിലും സംഭവിക്കാതെ ജലപേടകത്തില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമാകില്ലെന്ന് സംഭവം അറിഞ്ഞയുടന്‍ താന്‍ പറഞ്ഞുവെന്നും തന്റെ ചിന്തയില്‍ ആദ്യം വന്നത് ഉള്‍വലിഞ്ഞ് പൊട്ടിയതായിരിക്കാം എന്നാണെന്നും സംവിധായകന്‍ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates