Mohanlal, Prithviraj, Mammootty വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

Fact Check |'ഓട്ടോ ഡ്രൈവറായാലും ഡോണ്‍ ആയാലും മോഹന്‍ലാല്‍ ചെരിഞ്ഞേ നടക്കൂ, മമ്മൂക്കയില്‍ കഥാപാത്രത്തെ കാണാം'; പൃഥ്വിക്കെതിരെ ലാല്‍ ആരാധകർ; വിഡിയോയുടെ സത്യാവസ്ഥ

പൃഥ്വിരാജ് ഇരു താരങ്ങളേയും താരതമ്യം ചെയ്ത് സംസാരിക്കുന്ന വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പൊരു അഭിമുഖത്തില്‍ പൃഥ്വിരാജ് ഇരു താരങ്ങളേയും താരതമ്യം ചെയ്ത് സംസാരിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. മോഹന്‍ലാല്‍ ഏത് കഥാപാത്രം ആയാലും അതില്‍ മോഹന്‍ലാലിനെ കാണാനാകും. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളില്‍ മമ്മൂട്ടിയെ കാണാന്‍ സാധിക്കില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.

''ലാലേട്ടന്‍ ഏത് കഥാപാത്രം ചെയ്താലും അതില്‍ നമുക്ക് ലാലേട്ടനെ കാണാന്‍ സാധിക്കും. മോഹന്‍ലാല്‍ ഓട്ടോ ഡ്രൈവറായി അഭിനയിച്ചാലും ഡോണ്‍ ആയി അഭിനയിച്ചാലും ചെരിഞ്ഞേ നടക്കുകയുള്ളൂ. നേരെ മറിച്ച് മമ്മൂക്കയുടെ പേഴ്‌സണാലിറ്റി കാണാനേ സാധിക്കില്ല. മമ്മൂക്കയെ നേരിട്ട് അറിയുന്നവര്‍ക്കറിയാം അദ്ദേഹം അമരത്തിലെ അച്ചൂട്ടിയുമല്ല, കിങിലെ കളക്ടറുമല്ല, പാലേരി മാണിക്യത്തിലെ ഹാജിയുമല്ല എന്ന്. മമ്മൂക്കയുടെ പേഴ്‌സണാലിറ്റി മമ്മൂക്കയ്ക്ക് നഷ്ടമാകും'' എന്നാണ് പൃഥ്വിരാജ് പറയുന്നത്.

ഈ വിഡിയോ വൈറലായതോടെ നിരവധി പേരാണ് പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. പൃഥ്വിരാജ് മോഹന്‍ലാലിനെ അപമാനിച്ചുവെന്നാണ് ചിലര്‍ പറയുന്നത്. അന്ന് മോഹന്‍ലാലിനെക്കുറിച്ച് മോശമായി സംസാരിച്ചയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ആളുടെ ആരാധകനാണെന്ന് പറഞ്ഞ് സിനിമ ചെയ്തുവെന്നാണ് ചിലര്‍ പറയുന്നത്.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രചരിക്കുന്ന വിഡിയോ വിദഗ്ധമായി എഡിറ്റ് ചെയ്തതാണ്. മോഹന്‍ലാല്‍ ആരാധകരെ പൃഥ്വിരാജിനെതിരെ തിരിക്കുകയെന്ന ലക്ഷ്യത്തോടെ എഡിറ്റ് ചെയ്തുണ്ടാക്കിയ വിഡിയോ ആണിതെന്നാണ് പൃഥ്വിയുടെ ആരാധകര്‍ പറയുന്നത്. ഒറിജിനല്‍ വിഡിയോ പങ്കുവച്ചു കൊണ്ടാണ് മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും ആരാധകര്‍ മറുപടി നല്‍കുന്നത്. പഴയ വിഡിയോയില്‍ താന്‍ മോഹന്‍ലാല്‍ ആരാധകനാണെന്നും എന്നാല്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരേപോലെ ഇതിഹാസങ്ങളാണെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

''മോഹന്‍ലാല്‍ ഫാന്‍ ആയിരുന്നു ഞാന്‍. സ്‌കൂള്‍ സമയത്തൊക്കെ മോഹന്‍ലാല്‍ സിനിമകള്‍ റിലീസ് ദിവസം അടിയുണ്ടാക്കി ടിക്കറ്റെടുത്ത് കാണുന്ന സിനിമാ പ്രേമിയായിരുന്നു. അന്നൊക്കെ ആരാ ഇഷ്ട നടന്‍ എന്ന് ചോദിച്ചാല്‍ മോഹന്‍ലാല്‍ എന്ന് പറയും. അതെന്താ മമ്മൂട്ടിയെ ഇഷ്ടമല്ലേ എന്ന് ചോദിച്ചാല്‍ ഇഷ്ടമാണ്, പക്ഷെ... എന്നാകും പറയുക. പ്രത്യേകിച്ച് കാരണമൊന്നും കാണില്ല'' താരം പറയുന്നു.

''അഭിനയിച്ചു തുടങ്ങിയതോടെ ഒരു കാര്യം മനസിലായി. ഡിപ്ലോമാറ്റിക് ആകാതെ വേറെ നിവര്‍ത്തിയില്ല. ലോകം കണ്ട മാഹന്മാരായ നടന്മാരില്‍ രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. അത് സമ്മതിക്കാന്‍ മലയാളികള്‍ക്ക് കുറച്ച് ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് നമ്മള്‍ സമ്മതിക്കാറില്ലെന്ന് മാത്രം. ലോകം കണ്ട ഏറ്റവും വലിയ നടന്മാരില്‍ രണ്ട് പേരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഏറ്റവും വലിയ ഗുണം എന്താണെന്ന് വച്ചാല്‍ അവര്‍ രണ്ടു പേരും തീര്‍ത്തും വ്യത്യസ്തരായ രണ്ട് തരം അഭിനേതാക്കളാണ്. അതിനാല്‍ താരതമ്യം ചെയ്യുക പ്രയാസമാണ്.''

''ലാലേട്ടന്‍ ഏത് കഥാപാത്രം ചെയ്താലും അതില്‍ നമുക്ക് ലാലേട്ടനെ കാണാന്‍ സാധിക്കും. ഉദാഹരണത്തിന് മോഹന്‍ലാല്‍ ഓട്ടോ ഡ്രൈവറായാലും ഡോണ്‍ ആയാലും ചെരിഞ്ഞേ നടക്കുകയുള്ളൂ. പക്ഷെ വിശ്വസനീയമാണ്. നമ്മള്‍ ശരിക്കും വിശ്വസിക്കും. ഏയ് ഓട്ടോയില്‍ ഓട്ടോ ഡ്രൈവറാണെന്നും സാഗര്‍ ഏലിയാസ് ജാക്കിയെന്ന ഡോണ്‍ ആണെന്നും വിശ്വസിക്കും. തന്റെ പേഴ്ണാലിറ്റി കഥാപാത്രങ്ങളില്‍ നഷ്ടപ്പെടുത്താത്ത നടനാണ് അദ്ദേഹം''.

''നേരെ മറിച്ച് മമ്മൂക്കയുടെ പേഴ്‌സണാലിറ്റി നമുക്ക് കാണാനേ സാധിക്കുകയില്ല. മമ്മൂക്കയെ നേരിട്ട് അറിയുന്നവര്‍ക്കറിയാം അദ്ദേഹം അമരത്തിലെ അച്ചൂട്ടിയുമല്ല, കിങിലെ കളക്ടറുമല്ല, പാലേരി മാണിക്യത്തിലെ ഹാജിയുമല്ല എന്ന്. മമ്മൂക്കയുടെ പേഴ്‌സണാലിറ്റി മമ്മൂക്കയ്ക്ക് നഷ്ടമാകും. അങ്ങനെ രണ്ട് തരം അഭിനേതാക്കളാണ്. നമ്മള്‍ എപ്പോഴും മമ്മൂട്ടി-മോഹന്‍ലാല്‍, മോഹന്‍ലാല്‍-മമ്മൂട്ടി എന്ന് എടുത്തു പറയാന്‍ കാരണം അവര്‍ രണ്ടും പേരും ഇതിഹാസങ്ങള്‍ ആയതിനാലാണ്.'' എന്നും പൃഥ്വിരാജ് യഥാര്‍ത്ഥ അഭിമുഖത്തില്‍ പറയുന്നുണ്ട്.

Old video of Prithviraj comparing Mammootty and Mohanlal gets viral.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു?; ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്ത്

വാൽനട്ട് എപ്പോൾ കഴിക്കണം

'ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്നു, കൊല്ലപ്പെടുമെന്ന് പോലും ഭയന്നു'; 30 വർഷം ​ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

വനിതാ റിപ്പോര്‍ട്ടറെ കണ്ണിറുക്കി കാണിച്ചു, പാക് സൈനിക വക്താവിന്‍റെ വാര്‍ത്താ സമ്മേളനം വിവാദത്തില്‍ -വിഡിയോ

RITES: മെക്കാനിക്കൽ ഡിപ്ലോമ പാസായവർക്ക് അവസരം; 150 ഒഴിവുകൾ, കേരളത്തിലും നിയമനം

SCROLL FOR NEXT