Omar Lulu, Sharafudheen 
Entertainment

'ഷറഫേ, ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്; കഥ പറയാനാണ്, കല്യാണം വിളിക്കാനല്ല'; ഒമര്‍ ലുലു പറയുന്നു

'അങ്ങനെ 6 വര്‍ഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു'

Author : അബിന്‍ പൊന്നപ്പന്‍

ഷറഫൂദ്ദിന് കയ്യടി നേടിക്കൊടുത്ത ചിത്രമായിരുന്നു ഹാപ്പി വെഡ്ഡിംഗ്. 2016 ല്‍ പുറത്തിറങ്ങിയ സിനിമയുടെ സംവിധാനം ഒമര്‍ ലുലു ആയിരുന്നു. ഷറഫുദ്ദീന്‍ ഇന്ന് മലയാളത്തിലെ തിരക്കുള്ള നടനായി വളര്‍ന്നിരിക്കുകയാണ്. ഇപ്പോഴിതാ ഷറഫുദ്ദീനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുല. ഷറഫുദ്ദീനെ നായകനാക്കി സിനിമ പ്ലാന്‍ ചെയ്തിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കുന്നില്ലെന്നുമാണ് ഒമര്‍ ലുലു ആരോപിക്കുന്നത്.

സ്‌ക്രിപ്റ്റ് പകുതിയായപ്പോള്‍ വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞിരുന്നു. ഇപ്പോള്‍ സ്‌ക്രിപ്പ്റ്റ് 80% കഴിഞ്ഞു. ഇനി അര്‍ട്ടിസ്റ്റിനെ കണ്‍ഫോം ചെയ്തു വേണം സ്‌ക്രിപ്പ്റ്റ് കംപ്ലീറ്റ് ചെയ്യാന്‍. എന്നാല്‍ രണ്ട് മാസമായി ഷറഫ് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ലെന്നാണ് ഒമര്‍ ലുലു പറയുന്നത്. ആ വാക്കുകളിലേക്ക്:

ഷറഫേ. ഞങ്ങള്‍ ഒന്നിച്ച 100 ദിവസം ഓടിയ ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയ്ക്ക് ശേഷം പത്ത് വര്‍ഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വര്‍ക്ക് ചെയ്തിട്ട്. രണ്ട് പുതിയ പയ്യന്‍മാര്‍ വന്ന് പറഞ്ഞ കഥ കേട്ടപ്പോള്‍, ഈ കഥാപാത്രം ഷറഫ് ചെയ്താല്‍ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി, അങ്ങനെ 6 വര്‍ഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു.

കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂര്‍ത്തിയായ സമയമായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാന്‍ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി. ഇതിനിടക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാന്‍ പ്‌ളാന്‍ ചെയ്തു പക്ഷേ ഒന്നും കൂടി സ്‌ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു.

പക്ഷേ ഇപ്പോള്‍ സ്‌ക്രിപ്പ്റ്റ് 80% കഴിഞ്ഞു ഇനി അര്‍ട്ടിസ്റ്റിനെ കണ്‍ഫോം ചെയ്തു വേണം സ്‌ക്രിപ്പ്റ്റ് കംപ്ലീറ്റ് ചെയ്യാന്‍., എന്നാല്‍ ഷറഫ് വിളിച്ചാല്‍ ഫോണ്‍ എടുക്കുന്നില്ല രണ്ട് മാസമായി! ഒരു മാസം ശ്രമിച്ചാ പ്രധാനമന്ത്രിയുടെ അപ്പോയന്‍മെന്റ് വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്. എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോള്‍ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല!

Omar Lulu alleges Sharafudheen is not picking up his phone calls.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടൈഗർ ഷറോഫിന് നേരെയുള്ള വധശ്രമം: മൂന്നുപേർ രാജസ്ഥാനിൽ പിടിയിൽ; പിടിയിലായത് ബിഷ്ണോയ് സംഘത്തിലെ വാടകക്കൊലയാളികൾ

32 ദിവസം കാലാവധി; 202 രൂപ പ്ലാനുമായി ബിഎസ്എന്‍എല്‍, അറിയാം ഓഫറുകള്‍

പവര്‍കട്ട് സമയത്ത് മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഫ്യൂസ് ഊരിയ ആള്‍ പിടിയില്‍; അറസ്റ്റിലായത്‌ പൂനെയില്‍ നിന്ന്

'ഷംസീറിനെ സെക്രട്ടറിയാക്കണമായിരുന്നു'; കെകെ രാഗേഷിന് രൂക്ഷ വിമർശനം; പിപി ദിവ്യയെ തിരിച്ചുകൊണ്ടുവരാൻ നിർദ്ദേശം ഉയർന്നേക്കും

മജിസ്ട്രേറ്റിന് വധഭീഷണി: കേസെടുത്ത് ഡൽഹി പൊലീസ്; ജാമ്യാപേക്ഷ പരിഗണിക്കുന്നത് മനഃപൂർവ്വം അട്ടിമറിച്ചെന്ന് സിജെപി