ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

37ാം ദിവസം രഹസ്യമായി സിനിമ കാണാനെത്തി നായകൻ, ഇപ്പോഴും ഹൗസ്ഫുൾ; ഫോട്ടോ പങ്കുവച്ച് താരം

ഇതിനോടകം ബോക്സ്ഓഫിസിൽ നിന്ന് 100 കോടിയിൽ അധികമാണ് ചിത്രം വാരിയത്

സമകാലിക മലയാളം ഡെസ്ക്

തെലുങ്ക് സിനിമാ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമാണ് കാർത്തികേയ 2. നിഖിൽ സിദ്ധാർഥ നായകയായി എത്തിയ ചിത്രത്തിൽ അനുപമ പരമേശ്വരനായിരുന്നു നായിക. ഇതിനോടകം ബോക്സ്ഓഫിസിൽ നിന്ന് 100 കോടിയിൽ അധികമാണ് ചിത്രം വാരിയത്. തെന്നിന്ത്യൻ സിനിമാ ലോകത്തെ മാത്രമല്ല കാർത്തികേയ 2 ബോളിവുഡും കീഴടക്കി. 37ാം ദിവസവും ഹൗസ് ഫുൾ ആയി ഓടിക്കൊണ്ടിരിക്കുകയാണ് ചിത്രം. ഇപ്പോൾ നിഖിൽ സിദ്ധാർത്ഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടുന്നത്. 

ചിത്രം സൂപ്പർഹിറ്റായി മുന്നോട്ടു പോവുമ്പോഴും തിയറ്ററിൽ പോയി സിനിമ കാണാൻ നിഖിലിന് സാധിച്ചിരുന്നില്ല. അവസാനം 37ാം ദിവസം സിനിമ കാണാൻ തിയറ്ററിൽ എത്തിയിരിക്കുകയാണ് താരം. ആരാധകരുടെ കണ്ണിൽ പെടാതെ പോയി സിനിമ കണ്ടതിന്റെ സന്തോഷം താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. 37ാം ദിവസത്തിൽ കാർത്തികേയ 2, അവസാനം രഹസ്യമായി ബി​ഗ് സ്ക്രീനിൽ സിനിമ കാണാനായി. ഹൗസ്ഫുൾ- എന്ന അടിക്കുറിപ്പിൽ തിയറ്ററിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്.  ഹൈദരാബാദിലെ പ്രസാദ്സ് ഐമാക്സില്‍ ഇന്നാണ് നിഖില്‍ ചിത്രം കണ്ടത്. 

മിസ്റ്ററി അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം 2014ല്‍ പുറത്തെത്തിയ കാര്‍ത്തികേയയുടെ സീക്വല്‍ ആണ്. റിലീസിന്‍റെ ആദ്യ ആറ് ദിനങ്ങളില്‍ നിന്നു മാത്രം 33 കോടി രൂപയായിരുന്നു കളക്റ്റ് ചെയ്‍തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 111 കോടി ചിത്രം നേടിയിരുന്നു. 
വൻ സ്വീകരണമാണ് ലഭിച്ചത്. വെറും 53 ഷോകള്‍ ആയിരുന്നു ഹിന്ദി പതിപ്പിന് റിലീസിംഗ് സമയത്ത് ഉണ്ടായിരുന്നതെങ്കില്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ അത് 1575 ഷോകളായി വര്‍ധിച്ചിരുന്നു. റിലീസ് ചെയ്‍തിട്ട് ഒരു മാസം പിന്നിടുമ്പോഴും കാണികളുള്ള ചിത്രത്തിന്‍റെ മലയാളം പതിപ്പ് സെപ്റ്റംബര്‍ 23 ന് റിലീസിന് ഒരുങ്ങുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

മൂന്നാര്‍ കാണാനെത്തിയ മുംബൈ യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് ടാക്‌സി ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

ഓണറേറിയത്തിനൊപ്പം ശമ്പളവും കൈപ്പറ്റാനാകില്ല; തദ്ദേശ സ്ഥാപ അധ്യക്ഷരായ അധ്യാപകര്‍ അവധിയെടുക്കണം: ഹൈക്കോടതി

SCROLL FOR NEXT