ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

20 വർഷമായി, നിന്റെ ഒരം​ശം ഇപ്പോഴും എന്നിൽ ജീവിക്കുന്നുണ്ട്; മരിച്ച സഹോദരിയെക്കുറിച്ച് സിമ്രൻ

21 വയസില്‍ 2002 ലാണ് സിമ്രന്റെ ഇളയ സഹോദരിയായിരുന്ന മോണല്‍ മരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഹോദരിയുടെ മരണ വാർഷികത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി നടി സിമ്രൻ. 20 വർഷം മുൻപാണ് തമിഴ് നടിയായിരുന്ന മൊണാൽ മരിക്കുന്നത്. സഹോദരിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് സിമ്രന്റെ കുറിപ്പ്. 20 വർഷം കഴിഞ്ഞിട്ടും മൊണാലിന്റെ ഒരംശം ഇപ്പോഴും തന്റെയുള്ളിലുണ്ടെന്നാണ് താരം കുറിച്ചത്. 

''നീ ഇവിടെ ഇല്ലായിരിക്കാം... പക്ഷേ നമ്മള്‍ പരസ്പരം തുണയായി ഒരുമിച്ചുണ്ടെന്ന് എനിക്കറിയാം. 20 വര്‍ഷം കഴിഞ്ഞെങ്കിലും നിന്റെ ഒരംശം ഇപ്പോഴും എന്നില്‍ ജീവിക്കുന്നു. ഞങ്ങള്‍ എല്ലാവരും നിന്നെ മിസ് ചെയ്യുന്നൂ മോനു...''- സിമ്രൻ കുറിച്ചു. കുട്ടിക്കാലത്തെ ചിത്രവും മുതിർന്നതിനു ശേഷമുള്ള ചിത്രവുമായി സിമ്രൻ പങ്കുവച്ചത്. 

21 വയസില്‍ 2002 ലാണ് സിമ്രന്റെ ഇളയ സഹോദരിയായിരുന്ന മോണല്‍ മരിക്കുന്നത്. ചെന്നൈയിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഡലിങ്ങില്‍ നിന്നാണ് മോണല്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2000-ല്‍ പുറത്തിറങ്ങിയ 'ഇന്ദ്രധനുഷ്' എന്ന കന്നട ചിത്രത്തിലൂടെയായിരുന്നു തുടക്കം. വിജയ് നായകനായി എത്തിയ ബദ്രിയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മരണം.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

രണ്ട് ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ ഇരുവര്‍ക്കും തുല്യമായി നല്‍കണം; ഉത്തരവുമായി ഹൈക്കോടതി

'മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാ​ഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്'

നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് തലയില്‍ ചൂടി; യുവാക്കള്‍ക്കെതിരെ കേസ്

'അവള്‍ മാനസിക വിഷമത്തിലാണ്, ജീവനൊടുക്കാന്‍ സാധ്യത'; നാട്ടില്‍ നിന്ന് സന്ദേശം, യുവതിക്ക് രക്ഷകരായി ദുബൈ പൊലീസ്