Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

തിയറ്റർ കൈ വിട്ടു, ഒടിടിയിൽ കത്തിക്കയറുമോ ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ് ?; പുത്തൻ റിലീസുകളിതാ

നിവിൻ പോളി നായകനായെത്തുന്ന ആദ്യത്തെ വെബ് സീരിസാണ് ഫാർമ.

സമകാലിക മലയാളം ഡെസ്ക്

നിരവധി സിനിമകളും പരമ്പരകളുമാണ് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലായി നിങ്ങളെ കാത്തിരിക്കുന്നത്. ഈ ക്രിസ്മസ് രാവുകൾ മികച്ച സിനിമകൾക്കൊപ്പം കൂടിയാകട്ടെ. ഈ വാരാന്ത്യം ഒടിടിയിലെത്തുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ഫാർമ

Pharma

നിവിൻ പോളി നായകനായെത്തുന്ന ആദ്യത്തെ വെബ് സീരിസാണ് ഫാർമ. പി ആർ അരുണ്‍ ആണ് ഈ വെബ്‌ സീരിസ് സംവിധാനം ചെയ്തിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഡിസംബർ 19 ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബം​ഗാളി, മറാത്തി ഭാഷകളിലും സീരിസ് കാണാനാകും.

ബെസ്റ്റി

Besty

ഷാനു സമദ് രചനയും സംവിധാനവും നിർവഹിച്ച ഫാമിലി ത്രില്ലർ ചിത്രമാണ് ബെസ്റ്റി. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ദിഖ്, സാക്ഷി അഗർവാൾ, ശ്രാവണ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജനുവരിയിൽ തിയറ്ററുകളിലെത്തിയ ചിത്രമിപ്പോൾ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മനോരമ മാക്സിലൂടെ ചിത്രം കാണാനാകും.

ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്

Dominic and The Ladies Purse

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്'. ഈ വർഷം ജനുവരി 23 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. സീ ഫൈവിലൂടെ ഡിസംബര്‍ 19 മുതൽ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും.

തമ

Thamma

സൂപ്പർ നാച്ചുറൽ ഹൊറർ കോമഡിയായി എത്തി ബോക്സോഫീസിൽ ഹിറ്റായ ചിത്രമാണ് തമ. രശ്മിക മന്ദാനയും ആയുഷ്മാൻ ഖുറാനയും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒക്ടോബറിലാണ് തിയറ്ററുകളിലെത്തിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും എത്തിയിരിക്കുകയാണ്. ആദിത്യ സർപോദർ സംവിധാനം ചെയ്ത ചിത്രം ഡിസംബർ 16 മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാനാകും.

എമിലി ഇൻ പാരീസ്

Emily in Paris Season 5

എമിലി ഇൻ പാരീസ് സീസൺ 5 റിലീസിനൊരുങ്ങുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് പരമ്പര സ്ട്രീമിങ്ങിന് ഒരുങ്ങുന്നത്. ഡിസംബർ 18 മുതൽ പ്രേക്ഷകർക്ക് കാണാനാകും.

ഫോർ മോർ ഷോട്ട്സ് പ്ലീസ് സീസൺ 4

Four More Shots Please

ഫോർ മോർ ഷോട്ട്സ് പ്ലീസിന്റെ അവസാന സീസണും റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ഡിസംബർ 19 മുതൽ പ്രേക്ഷകർക്ക് കാണാനാകും. ദാമിനി, അഞ്ജന, ഉമാങ്, സിദ്ധി എന്നീ നാല് സുഹൃത്തുക്കളുടെ കഥയാണ് സീരിസ് പറയുന്നത്.

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

കടുവ ജനവാസമേഖലയില്‍ തുടരുന്നു; മയക്കുവെടി വയ്ക്കാന്‍ ഉത്തരവ്; നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

SCROLL FOR NEXT