Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

ഈ ആഴ്ച മമ്മൂട്ടിയും മോഹൻലാലും നിങ്ങളുടെ വീടുകളിലേക്ക്! 'പേട്രിയറ്റ്' അടക്കം കിടിലൻ സിനിമകൾ, പുത്തൻ ഒടിടി റിലീസുകൾ

ഈ വാരാന്ത്യം നിങ്ങൾ കാത്തിരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റും എത്തുന്നുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

മഴയാണല്ലേ ഇപ്പോൾ കേരളത്തിലെ ഹീറോ. മഴയായതു കൊണ്ട് തന്നെ ജോലിയും പഠിത്തവുമൊക്കെ കഴിഞ്ഞ് വൈകുന്നേരം നേരെ വീട്ടിലേക്ക് എല്ലാവരും കറക്ട് സമയത്ത് എത്തുമല്ലോ. നേരത്തെ വീടെത്തിയാൽ കാണാൻ ഒടിടിയിലും ഈ ആഴ്ച കിടിലൻ സിനിമകളാണുള്ളത്. ഈ വാരാന്ത്യം നിങ്ങൾ കാത്തിരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം പേട്രിയറ്റും എത്തുന്നുണ്ട്. ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

പേട്രിയറ്റ്

Patriot

മമ്മൂട്ടിയും മോഹൻലാലും 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിച്ച 'പേട്രിയറ്റ്' ഒടിടി റിലീസിന് ഒരുങ്ങുന്നു. മഹേഷ് നാരായണൻ ഒരുക്കിയ ചിത്രം ജൂൺ 5 മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ സീ5 വഴി പ്രേക്ഷകരിലേക്ക് എത്തും. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്. ഫഹദ് ഫാസി‌ൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തി.

കെഡി ദ് ഡെവിൽ

KD

ധ്രുവ് സർജ നായകനായെത്തിയ കെഡി ദ് ഡെവിൽ ഒടിടിയിലേക്ക്. ഏപ്രിൽ 30 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. പ്രേം സംവിധാനം ചെയ്ത ചിത്രം നിർമിച്ചിരിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസ് ആണ്. കിച്ച സുദീപ്, സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. സീ 5 ലൂടെ ജൂൺ 5 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സട്രേൻട്ര് മാറുത് വാനിലൈ

Sattendru Maarudhu Vaanilai

ജയ്-യെ നായകനാക്കി ബാബു വിജയ് സംവിധാനം ചെയ്ത ചിത്രമാണ് സട്രേൻട്ര് മാറുത് വാനിലൈ. മീനാക്ഷി ​ഗോവിന്ദരാജൻ, യോ​ഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. മെയ് 15 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ആഹാ തമിഴിലൂടെ ജൂൺ 5 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

കാർമേനി സെൽവം

Carmeni Selvam

റാം ചക്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർമേനി സെൽവം. സമുദ്രക്കനി, ലക്ഷ്മിപ്രിയ ചന്ദ്രമൗലി, ​ഗൗതം വാസുദേവ മേനോൻ, അഭിനയ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

ദൃഢം

Dridam

ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ദൃഢം. പൊലീസ് ഉദ്യോ​ഗസ്ഥനായാണ് ചിത്രത്തിൽ ഷെയ്നെത്തിയത്. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, അഭിറാം രാധാകൃഷ്‍ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോൺ, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്‍ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ജിയോ ഹോട്‍സ്റ്റാറിലൂടെ ജൂണ്‍ 12 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷംരൂപ ധനസഹായം; ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

കേരളത്തിലാദ്യമായി ശരിഅത്ത് നിയമം അടിസ്ഥാനമാക്കിയുള്ള ജിം വരുന്നു; പാട്ടുണ്ടാവില്ല, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍; വാഗണ്‍ ആര്‍ ഫ്‌ലെക്‌സ് ഫ്യുവല്‍ വിപണിയില്‍

സംസ്ഥാനത്ത് കാലവര്‍ഷം എത്തി, അറബിക്കടലില്‍ ചക്രവാതച്ചുഴി; അതിശക്തമഴ മുന്നറിയിപ്പ്, ഓറഞ്ച് അലര്‍ട്ട്

SCROLL FOR NEXT