Latest OTT Releases ഫെയ്സ്ബുക്ക്
Entertainment

'ബാലനും' 'പള്ളിച്ചട്ടമ്പി'യും ഒപ്പം സാമന്തയുടെ ബ്ലോക്ക്ബസ്റ്ററും; ഈ ആഴ്ച ഒടിടിയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പെരുമഴ

ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വീണ്ടുമൊരു വാരാന്ത്യം എത്തിയിരിക്കുകയാണ്. ഈ ആഴ്ച മികച്ച ഒരുപിടി സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ നിങ്ങളിലേക്ക് എത്തുന്നത്. തിയറ്ററിൽ നിങ്ങൾ മിസ് ചെയ്തവയും വീണ്ടും കാണാനാ​ഗ്രഹിക്കുന്നവയും അക്കൂട്ടത്തിലുണ്ട്. ഈ വാരാന്ത്യം നിങ്ങളിലേക്കെത്തുന്ന ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

ബാലൻ: ദ് ബോയ്

Balan

തിയറ്ററുകളിൽ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ബാലൻ: ദ് ബോയ്' ഇനി ഒടിടിയിൽ കാണാം. ചിത്രം ജൂലൈ 31 മുതൽ സീ5- ൽ സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിദംബരം സംവിധാനം ചെയ്ത ചിത്രം ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഫർസാന പാലത്തിങ്ങൽ, ആദിശേഷൻ, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത്.

പള്ളിച്ചട്ടമ്പി

Pallichattambi

ടൊവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്ത 'പള്ളിച്ചട്ടമ്പി' ഒടിടിയിലേക്ക്. വിഷു റിലീസായി എത്തിയ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ജൂലൈ 24 മുതൽ പള്ളിച്ചട്ടമ്പി സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്.

ചിന്ന ചിന്ന ആസൈ

Chinna Chinna Asai

ഇന്ദ്രൻസ്, മധുബാല എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് 'ചിന്ന ചിന്ന ആസൈ'. വർഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ മികച്ച അഭിപ്രായമാണ് ലഭിച്ചത്. ജൂലൈ 28 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാകും.

സീക്രട്ട് ഓഫ് കലിം​ഗ

Secret of Kalinga

ധ്യാൻ ശ്രീനിവാസൻ പ്രധാന വേഷത്തിലെത്തുന്ന സീക്രട്ട് ഓഫ് കലിംഗ ഒടിടിയിലേക്ക്. ഹൊറർ ത്രിലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. സൺ നെക്സ്റ്റിലൂടെയാണ് ചിത്രമെത്തുന്നത്.‌ ജൂലൈ 24 ന് സ്ട്രീമിങ് ആരംഭിക്കും.

കോൺ സിറ്റി

Con City

അർ‍ജുൻ ദാസ്, അന്ന ബെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് കോൺ സിറ്റി. തിയറ്ററിൽ ചിത്രം മോശം പ്രകടനമാണ് കാഴ്ചവച്ചത്. നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിലേക്കും ചിത്രമെത്തുകയാണ്. ജൂലൈ 24-ാം തീയതി മുതൽ ചിത്രം കാണാനാകും. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം ലഭ്യമാകും.

മാ ഇൻ‍ടി ബം​ഗാരം

Maa Inti Bangaaram

സാമന്തയുടേതായി ഈ വർഷം ബ്ലോക്ബസ്റ്റർ വിജയമായി മാറിയ ചിത്രമാണ് മാ ഇൻ‍ടി ബം​ഗാരം. 50 കോടിയിലധികം ചിത്രം തിയറ്ററുകളിൽ കളക്ട് ചെയ്യുകയും ചെയ്തു. ജിയോ ​ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഒടിടിയിലും ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

OTT Releases This Week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എഞ്ചിനിലെ ഓയിൽ അളവ് കുത്തനെ കുറഞ്ഞു; കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി

ഇടുക്കിയിൽ കോൺഗ്രസിന് അടിത്തറ പാകിയ കരുത്തൻ; പദയാത്രകളിലൂടെ പ്രസ്ഥാനത്തെ തോളിലേറ്റിയ ജോസ് കുറ്റിയാനി

'എഐ' അല്ല എജിഐ യുഗം'; ജിപിടി 6 ആസ്ട്ര അവതരിപ്പിച്ച് ഓപ്പണ്‍ എഐ

32 വയസാണെന്ന് സമ്മതിക്കാന്‍ മടിയില്ല, പ്രായം കൂടുന്തോറും ആ പേടിയും കൂടുന്നു: അപര്‍ണ തോമസ്

പണം വാരാം!, തുക അനുസരിച്ച് കോടികള്‍ വരെ സമ്പാദിക്കാം; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി തന്ത്രം