Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

'ഐ ആം ​ഗെയിം', 'ഓട്ടം തുള്ളൽ', 'ഹയ്‌വാൻ'; ഈ ദീപാവലി ഒടിടിയിൽ ആഘോഷമാക്കാം

ഒടിടി പ്ലാറ്റ്ഫോമുകളിലും ഈ വാരാന്ത്യത്തിൽ നിരവധി സിനിമകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

വീണ്ടുമൊരു ആഘോഷദിനത്തിലേക്ക് കടക്കുകയാണ് നമ്മൾ, ദീപങ്ങളുടെയും നിറങ്ങളുടെയും ഉത്സവമായ ദീപാവലി. പടക്കം പൊട്ടിക്കാനും ദീപങ്ങൾ കൊണ്ട് വീടുകളും തെരുവുകളുമൊക്കെ അലങ്കരിക്കാനുമൊക്കെയുള്ള ഒരുക്കങ്ങളിലായിരിക്കും പലരും. ഒടിടി പ്ലാറ്റ്ഫോമുകളിലും ഈ വാരാന്ത്യത്തിൽ നിരവധി സിനിമകളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലായി വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഈ വാരാന്ത്യം എത്തിയിരിക്കുന്ന ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

ഐ ആം ​ഗെയിം

I'M Game

നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായെത്തിയ 'ഐ ആം ​ഗെയിം' ഒടിടിയിൽ സ്ട്രീമിങ്ങിനെത്തി. ഫാന്റസി ആക്ഷൻ ത്രില്ലറായെത്തിയ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ആസ്വദിക്കാനാകും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം കാണാം. ബിസിനസുകാരനായ ഡാൻ ജോൺ എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിലെത്തുന്നത്. ചൂതാട്ടത്തിന് അടിമയായ ഡാൻ ജോണിന് ഒരപകടത്തിൽ വലതുകൈ നഷ്ടമാകുന്നു. കൈ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഡാനിന്റെ ജീവിതത്തിൽ സംഭവിക്കുന്ന വിചിത്രമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

മീശയ മുറുക്ക് 2

Meesaya Murukku 2

ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ ഹിപ്ഹോപ് തമിഴ ആദിയുടെ മ്യൂസിക്കൽ കോമഡി ഡ്രാമ ചിത്രം ‘മീശയ മുറുക്ക് 2’ ഒടിടിയിലെത്തി. സോണി ലിവിലാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ഹിപ്ഹോപ് തമിഴ ആദി, ചൈത്ര ജെ ആചാർ, രമ്യ രംഗനാഥൻ, കേതിക ശർമ, ഹർഷത് ഖാൻ, നാസർ, കരുണാസ്, യോഗി ബാബു, ബാബ ഭാസ്കർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഓട്ടം തുള്ളൽ

Ottam Thullal

ജി മാർത്താണ്ഡൻ സംവിധാനം ചെയ്ത ഫാമിലി കോമഡി എന്റർടെയ്‌നർ 'ഓട്ടം തുള്ളൽ' മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണൻ, വിജയരാഘവൻ, കലാഭവൻ ഷാജോൺ, മനോജ് കെയു, ഹരീഷ് കണാരൻ, ടിനി ടോം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ഹയ്‌വാൻ

Haiwaan

മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ക്രൈം ത്രില്ലർ ചിത്രം 'ഒപ്പ'ത്തിന്റെ ഹിന്ദി റീമേക്കായ 'ഹയ്‌വാൻ' സോണി ലിവിൽ സ്ട്രീമിങ് തുടങ്ങി. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രത്തിൽ അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ, ബൊമൻ ഇറാനി തുടങ്ങിയ വമ്പൻ ബോളിവുഡ് താരങ്ങളാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്. തിയറ്ററിൽ ചിത്രം തണുപ്പൻ പ്രതികരണമാണ് നേടിയത്.

ദ് വാൻ

The Vvaan

സിദ്ധാർഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ഫോക്ലോർ എന്റർടെയ്‌നറാണ് ദ് വാൻ. സെപ്റ്റംബർ 25-ന് ആണ് ചിത്രം തിയറ്ററുകളിലെത്തിയത്. ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. ഫോഴ്സ് ഓഫ് ദ ഫോറസ്റ്റ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാ​ഗ്‌ലൈൻ. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാനാകും.

OTT Releases this weekend.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാഷ്ട്രീയ സൗകര്യമനുസരിച്ച് നിർവചിക്കപ്പെടേണ്ടതല്ല ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം'; കെപിസിസിക്ക് സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ഏഴുവര്‍ഷത്തെ തടവുശിക്ഷയ്ക്കിടെ രോഗബാധ; സൗദി അറേബ്യയില്‍ പ്രവാസി മലയാളി മരിച്ചു

ഞായര്‍ വരെ ശക്തമായ മഴ; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നെതന്യാഹുവിന് കണ്ടകശനി, ജ്യോതിഷപ്രകാരം ജനുവരിയില്‍ അനുകൂല മാറ്റങ്ങള്‍

'കയറി പിടിക്കാനുള്ള അവസരം കൊടുത്തിട്ട്, പിന്നെ അയാളെന്നെ അങ്ങനെ ചെയ്തു എന്ന് പറഞ്ഞിട്ട് കാര്യമില്ല; നോ പറയാനുള്ള ​ഗട്സുണ്ടാകണം'