Mammootty, P Sreekumar 
Entertainment

'മമ്മൂട്ടി എനിക്ക് യേശു ക്രിസ്തു, എന്നെ രക്ഷപ്പെടുത്താനാണ് അന്ന് അങ്ങനെ ചെയ്തത്'; പി ശ്രീകുമാര്‍ പറയുന്നു

അദ്ദേഹത്തെ എന്റെ ഹൃദയത്തില്‍ നിന്നും മാറ്റാനാകില്ല. മമ്മൂട്ടി എങ്ങനെ പെരുമാറിയാലും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മമ്മൂട്ടിയോട് തനിക്കുള്ള സ്‌നേഹത്തേയും കടപ്പാടിനേയും കുറിച്ച് വാചാലനായി നടന്‍ പി ശ്രീകുമാര്‍. നടന്‍ എന്നതിലുപരിയായി സംവിധായകന്‍, നിര്‍മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇന്ന് കാണുന്ന നിലയിലേക്ക് താന്‍ എത്താന്‍ കാരണം മമ്മൂട്ടിയാണെന്നാണ് ശ്രീകുമാര്‍ പറയുന്നത്.

കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചത്. മമ്മൂട്ടി നായകനായ വിഷ്ണു എന്ന സിനിമയുടെ സംവിധായകനായിരുന്നു ശ്രീകുമാര്‍. സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുമ്പോള്‍ മമ്മൂട്ടി തനിക്ക് വിളിച്ച് തന്ന ഡേറ്റാണ് വിഷ്ണു എന്ന ചിത്രത്തിന്റേതെന്നാണ് പി ശ്രീകുമാര്‍ പറയുന്നത്.

''ആദ്യത്തെ രണ്ട് സിനിമകളെടുത്ത് സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയാണ്. പിടിച്ചു നില്‍ക്കാന്‍ കൊമേഴ്ഷ്യല്‍ സിനിമ എടുത്താലേ ഉള്ളൂ എന്ന അവസ്ഥയായി. വാടക വീട്ടില്‍ കഴിയുകയാണ്. അപ്പോഴാണ് ഈ വിവരങ്ങളൊക്കെ അറിഞ്ഞിട്ട് മമ്മൂട്ടി വിളിക്കുന്നത്. ഞാന്‍ ഡേറ്റ് തരാം, പടം ചെയ്യൂവെന്ന് പറഞ്ഞു. അയാളാണ് എല്ലാം സംഘടിപ്പിച്ചു തന്നത്. നമ്മളെ രക്ഷപ്പെടുത്തിയത് അയാളാണ്. അയാളുടെ ഉദ്ദേശം, ഇതില്‍ നിന്നും കുറച്ച് കാശ് കിട്ടിയാല്‍ അതിന് വീട് ഉണ്ടാകട്ടെ എന്നതാണ്. നമ്മള്‍ രക്ഷപ്പെടട്ടേ എന്ന് കരുതി ചെയ്തതാണ്. അയാള്‍ ഉദ്ദേശിച്ചത് പോലെ തന്നെ നമ്മള്‍ രക്ഷപ്പെട്ട് വരികയും ചെയ്തു''.

''വിഷ്ണുവിന്റെ അവസാനം മമ്മൂട്ടിയെ തൂക്കിക്കൊല്ലുന്നിടത്ത് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെട്ടുപോയി. അതില്‍ നിന്നുമാണ് ഞാന്‍ പിന്നെ എല്ലാമുണ്ടാക്കിയത്. സിനിമകളില്‍ അഭിനയിച്ചു. കാശുണ്ടാക്കി. നഷ്ടപ്പെട്ട വസ്തുക്കളൊക്കെ വാങ്ങി. എന്റെ ജീവിതത്തില്‍ യേശു ക്രിസ്തുവൊക്കെ വന്ന് അനുഗ്രഹിക്കുന്നത് പോലെയാണ് മമ്മൂട്ടി. തലയില്‍ തൊട്ടാല്‍ മതി. വേണ്ട സമയത്തൊക്കെ സഹായിച്ചിട്ടുണ്ട്'' ശ്രീകുമാര്‍ പറയുന്നു.

''അങ്ങനെ ചെയ്ത സിനിമയില്‍ നിന്നും കിട്ടിയ കാശിനാണ് എന്റെ മകന്‍ എഞ്ചിനീയറിങ് പഠിച്ചത്. അവന്‍ പഠിച്ച് പാസായി വന്നപ്പോള്‍ വിദേശത്തേക്ക് കടത്തിയതും മമ്മൂട്ടിയാണ്. അതൊന്നും നമ്മള്‍ മറക്കില്ല. ഇന്ന് കാണുന്ന നിലയിലേക്ക് വരാനായി, തലോടല്‍ കൊണ്ടു ടേണിങ് ഉണ്ടാക്കിയ ആളാണ് മമ്മൂട്ടി. അദ്ദേഹത്തെ എന്റെ ഹൃദയത്തില്‍ നിന്നും മാറ്റാനാകില്ല. മമ്മൂട്ടി എങ്ങനെ പെരുമാറിയാലും മാറ്റില്ല'' എന്നും അദ്ദേഹം പറയുന്നു.

P Sreekumar recalls how Mammootty helped him when he was completely broke.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സോഷ്യല്‍ മീഡിയ അക്കൗണ്ട് തുടങ്ങാന്‍ 18 വയസ് വേണം'; കേന്ദ്രസര്‍ക്കാര്‍ ചട്ടം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

Today's Rashi Phalam September 29|വിവാഹാലോചനയിൽ പുരോഗതി, ജോലിയിൽ പുതിയ ചുമതല

ഒറ്റ ക്യുആര്‍ കോഡില്‍ ട്രെയിന്‍, മെട്രോ, ട്രാം, ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാം, ഇത്തിഹാദ് റെയില്‍ ദുബൈ സ്റ്റേഷന്‍ തുറന്നു,

ആറാം ക്ലാസുകാര്‍ക്ക് ആശ്വാസം; സിബിഎസ്ഇ ത്രിഭാഷ നയത്തില്‍ ഇളവ് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം

'ദൈവം കൈവിട്ടില്ല, പരിക്കേറ്റപ്പോള്‍ വിഷമം തോന്നി'; വെള്ളി നേട്ടത്തില്‍ വിഡിയോകോളില്‍ ശ്രീ ശങ്കര്‍