Palash Muchhal and Smriti Mandhana ഇന്‍സ്റ്റഗ്രാം
Entertainment

'കല്യാണ ദിവസം മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടി, ഇന്ത്യന്‍ താരങ്ങള്‍ പലാഷിനെ തല്ലിച്ചതച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'വനിതാ താരങ്ങള്‍ അവനെ തല്ലിച്ചതച്ചു. ആ കുടുംബം മുഴുവന്‍ കള്ളന്മാരാണ്.'

സമകാലിക മലയാളം ഡെസ്ക്

സ്മൃതി മന്ധാന-പലാഷ് മുച്ഛല്‍ വിവാഹം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. നടക്കേണ്ടിയിരുന്ന ദിവസം തന്നെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിവാഹം മാറ്റിവെക്കുന്നത്. സ്മൃതിയുടെ അച്ഛന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. ദിവസങ്ങള്‍ക്ക് പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി സ്മൃതി അറിയിക്കുകയും ചെയ്തു.

ഇതിനിടെ തന്നെ വിവാഹത്തില്‍ നിന്നും സ്മൃതി പിന്മാറാന്‍ കാരണം പലാഷിന്റെ വഴിവിട്ട ബന്ധങ്ങളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരോപണങ്ങളോട് സ്മൃതിയും പലാഷും പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം പലാഷിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസും ഉയര്‍ന്നു വന്നിരുന്നു. നടനും നിര്‍മാതാവുമായ വിധ്‌ന്യാന്‍ മാനെയാണ് പലാഷ് തന്റെ പക്കല്‍ നിന്നും 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി രംഗത്തെത്തിയത്.

ഇതിന് പിന്നാലെ പലാഷിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് മാനെ. സ്മൃതിയുമായുള്ള വിവാഹം നടക്കാതെ പോയത് പലാഷിനെ മറ്റൊരു സ്ത്രീയോടൊപ്പം പിടികൂടിയതിനാലാണെന്നാണ് മാനെയുടെ ആരോപണം. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാനെയുടെ ആറോപണം.

''ഞാന്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. അവനെ മറ്റൊരു സ്ത്രീയൊപ്പം കിടക്കയില്‍ നിന്നും പിടികൂടുകയായിരുന്നു. ഇന്ത്യന്‍ വനിതാ താരങ്ങള്‍ അവനെ തല്ലിച്ചതച്ചു. ആ കുടുംബം മുഴുവന്‍ കള്ളന്മാരാണ്. ഞാന്‍ കരുതിയത് അവന്‍ കല്യാണം കഴിച്ച് സാംഗ്ലിയില്‍ സെറ്റില്‍ ആകുമെന്നാണ്. പക്ഷെ അത് എനിക്ക് തിരിച്ചടിയായി'' മാനെ പറയുന്നു.

താനും സ്മൃതിയുടെ കുട്ടിക്കാലം മുതലെ സുഹൃത്തുക്കളാണെന്നും സ്മൃതിയുടെ കുടുംബം വഴിയാണ് താന്‍ പലാഷിനെ പരിചയപ്പെട്ടതെന്നും മാനെ പറയുന്നു. പലാഷിന്റെ കുടുംബം ഭീഷണിപ്പെടുത്തിയാണ് തന്റെ പക്കല്‍ നിന്നും പണം തട്ടിയെടുത്തതെന്നും വിവാഹം മുടങ്ങിയതോടെ അവര്‍ എല്ലാ ബന്ധവും അവസാനിപ്പിച്ചുവെന്നും ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതെന്നും മാനെ പറയുന്നു.

Palash Muchhal was caught with another woman on his wedding day. Smriti Mandhana's friends beat him up, reveals her childhood friend.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ?; എന്‍ഡിഎയില്‍ ചേര്‍ന്നത് കേരളത്തിന്റെ വികസനം ലക്ഷ്യമിട്ട്: സാബു എം ജേക്കബ്

ഓസീസിന് എതിരായ ടെസ്റ്റ് ; ഹർമൻപ്രീത് കൗർ ഇന്ത്യയെ നയിക്കും

'ഞാന്‍ എന്നെത്തന്നെ മറന്നു, കണ്ണുകള്‍ അറിയാതെ നനഞ്ഞു; മോദിയില്‍ കണ്ടത് അധികാരമല്ല, വിനയം'

'സഞ്ജു ഫ്രോഡ് താരം, പിആർ വർക്കിൽ ടീമിലെത്തുന്നു, വിരമിക്കാൻ സമയമായി'; മലയാളി താരത്തിനെതിരെ കടുത്ത രോഷം

നിവിന്റെ സ്റ്റാർഡം തുണച്ചില്ല; ബോക്സ് ഓഫീസിൽ വീണ് 'ബേബി ​ഗേൾ', ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്

SCROLL FOR NEXT