അനുരാഗ് കശ്യപിനെതിരെ ആരോപണവുമായി ബോളിവുഡ് നടന്‍ പങ്കജ് ഝാ 
Entertainment

'അനുരാഗ് കശ്യപ് നട്ടെല്ലില്ലാത്തവന്‍'; വാക്ക് പാലിച്ചില്ലെന്ന് നടൻ: മറുപടിയുമായി സംവിധായകന്‍

അനുരാഗ് കശ്യപിനെതിരെ ആരോപണവുമായി ബോളിവുഡ് നടന്‍ പങ്കജ് ഝാ

Author : സമകാലിക മലയാളം ഡെസ്ക്

സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ആരോപണവുമായി ബോളിവുഡ് നടന്‍ പങ്കജ് ഝാ. അനുരാഗിന്റെ ഗ്യാങ്‌സ് ഓഫ് വാസേപൂരില്‍ സുല്‍ത്താനായി എത്തേണ്ടിരുന്നത് താനാണെന്നും തന്നെ ഒഴിവാക്കിയെന്നുമായിരുന്നു നടന്റെ ആരോപണം.

വാക്ക് പാലിക്കാതിരുന്ന അനുരാഗ് കശ്യപ് നട്ടെല്ലില്ലാത്തവനാണ് എന്ന് പറഞ്ഞെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ട് പങ്കജ് തന്നെ രംഗത്തെത്തി. ഇപ്പോള്‍ നടന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനുരാഗ് കശ്യപ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് വ്യക്തികള്‍ ഉള്‍പ്പെട്ട കഥകളിലെല്ലാം രണ്ട് ഭാഗങ്ങളുണ്ട് എന്നാണ് താരം പറഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്താണ് നടന്നതെന്ന് എനിക്ക് കൃത്യമായി ഓര്‍മയില്ല. ഗ്യാങ്‌സ് ഓഫ് വാസിപൂര്‍ ആരംഭിക്കുന്ന സമയത്ത് പങ്കജ് ഝായെ ലഭിച്ചില്ല. സാമ്പത്തികമായി ഞങ്ങള്‍ ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹത്തെ കാത്തിരിക്കാന്‍ പറ്റിയ അവസ്ഥയായിരുന്നു. ഞങ്ങള്‍ വ്യത്യസ്തമായ രീതിയിലും ബജറ്റിലും സിനിമയെടുത്തു. പങ്കജ് ഝാ അഭിനയിക്കാനിരുന്ന വേഷം ചെയ്തത് പങ്കജ് ത്രിപാഠിയായിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ആരോപണം ഉന്നയിക്കുന്നത് പങ്കജ് ത്രിപാഠിയുടെ വളര്‍ച്ച കാരണമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം