പാര്‍വതി തിരുവോത്ത്/ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

'നിങ്ങള്‍ ആരും രക്ഷപ്പെടില്ല'; ഇഷ്ട ഗാനം പാടി പാര്‍വതി; മനോഹരമെന്ന് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് പാര്‍വതി പാടിയ ഒരു ഗാനമാണ്

സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളെ അമ്പരപ്പിക്കുന്ന നടിയാണ് പാര്‍വതി തിരുവോത്ത്. എന്നാല്‍ അഭിനയത്രി മാത്രമല്ല മികച്ച ഗായിക കൂടിയാണ് പാര്‍വതി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് പാര്‍വതി പാടിയ ഒരു ഗാനമാണ്. 

തന്റെ മനം കവര്‍ന്ന ലാല്‍ സിങ് ഛദ്ദയിലെ തെരേ ഹവാലി എന്ന ഗാനമാണ് പാര്‍വതി മനസു തുറന്നു പാടുന്നത്. ഗാനത്തോടുള്ള ഇഷ്ടം പറയുന്ന രസകരമായ കുറിപ്പിനൊപ്പമാണ് താരം വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്ര മനോഹരമായ ഗാനമുണ്ടാക്കാന്‍ അവര്‍ക്ക് എത്ര ധൈര്യമുണ്ട്. എനിക്ക് ഈ പാട്ട് പാടണം. ഞാന്‍ എങ്ങനെ പാടുന്നു എന്നത് എനിക്കൊരു പ്രശ്‌നമല്ല. ദിവസം മുഴുവനും എനിക്ക് പാടാനാകും. ആരും ഇതില്‍ നിന്ന് രക്ഷപ്പെടില്ല. - പാര്‍വതി കുറിച്ചു. 

എന്തായാലും താരത്തിന്റെ പാട്ട് ആരാധകരുടെ മനം കവരുകയാണ്. പാര്‍വതിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. റിമ കല്ലിങ്കല്‍, ശ്രിന്ദ തുടങ്ങിയ നിരവധി താരങ്ങള്‍ കമന്റുകളുമായി പോസ്റ്റിന് കാഴെയെത്തി. അഭിനയത്തിനൊപ്പം സംഗീതത്തിലും കൈവെക്കാനാണ് ആരാധകര്‍ പറയുന്നത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT