കങ്കണ റണാവത്ത് ഫെയ്സ്ബുക്ക്
Entertainment

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

ബിജെപി സ്ഥാനാര്‍ത്ഥിയായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് താരം ജനവിധി തേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നിട്ടുള്ള താരമാണ് കങ്കണ റണാവത്ത്. ഇപ്പോള്‍ സിനിമയും കടന്ന് രാഷ്ട്രീയത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ബോളിവുഡില്‍ അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് തനിക്കാണ് എന്നാണ് കങ്കണ പറയുന്നത്. തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു താരത്തിന്റെ വാദം.

രാജ്യം ഒന്നടങ്കം അമ്പരന്നിരിക്കുകയാണ്. ഞാന്‍ രാജസ്ഥാനിലോ പശ്ചിയ ബംഗാളിലോ ന്യൂഡല്‍ഹിയിലോ അതോ മണിപ്പൂരിലോ പോയാലും എല്ലായിടത്തുനിന്നും സ്‌നേഹവും ബഹുമാനവും ലഭിക്കാറുണ്ട്. അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ബോളിവുഡില്‍ ഏറ്റവും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നത് എനിക്കാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാനാകും. - കങ്കണ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിജെപി സ്ഥാനാര്‍ത്ഥിയായ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നാണ് താരം ജനവിധി തേടുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും സിനിമയിലും സജീവമാണ് താരം. എമര്‍ജന്‍സിയാണ് താരത്തിന്റേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ റോളിലാണ് താരം എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം