Entertainment

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചു; ഏക്ത കപൂറിനും അമ്മയ്ക്കുമെതിരെ പോക്സോ കേസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിനാണ് കേസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളിവുഡ് നിർമാതാവ് ഏക്ത കപൂറിനും അമ്മ ശോഭാ കപൂറിനും എതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ചതിനാണ് കേസ്. മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്. അഡൽറ്റ് കണ്ടന്റ് ഒടിടി പ്ലാറ്റ് ഫോമായ ആൾട്ട് ബാലാജിയിൽ സ്ട്രീം ചെയ്ത ഗന്ധി ബാത് എന്ന വെബ് സീരിസിലാണ് വിവാദ രം​ഗങ്ങളുള്ളത്.

2021-ലാണ് കേസിനാസ്പദമായ സംഭവം. ഗന്ധി ബാത് എന്ന വെബ് സീരിസിലെ ആറാം സീസണിനെതിരേയാണ് പരാതി ഉയർന്നത്. 2021 ഫെബ്രുവരിയിലും 2021 ഏപ്രിലിലും സ്ട്രീം ചെയ്ത എപ്പിസോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് പരാതി. നിലവിൽ ഈ എപ്പിസോഡ് സ്ട്രീമിങ് ആപ്പിൽ നിന്ന് നീക്കിയിട്ടുണ്ട്.

ബാലാജി ടെലിഫിലിം ലിമിറ്റഡ്, ഏക്ത കപൂര്‍, അവരുടെ അമ്മ ശോഭ കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി സെക്ഷൻ 295 പ്രകാരവും ഐടി ആക്ട്, പോക്സോ സെക്ഷൻ 13, 15 പ്രകാരവും മുംബൈയിലെ എംഎച്ച്ബി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'

ചക്രവാതച്ചുഴി: ഞായറാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജെസി ഡാനിയേല്‍ ഫിലിം സിറ്റി അഭിമാനം; ആന്റി പൈറസി സെല്‍ രക്ഷാകവചമാകും: ബജറ്റ് സ്വാഗതം ചെയ്ത് പൃഥ്വിരാജ്