അനുവാദമില്ലാതെ ബൈക്കിന്റെ നമ്പർ പ്ലേറ്റ് സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി നടൻ വിക്കി കൗശലിനെതിരെ നൽകിയ പരാതിയിൽ പൊലീസിന്റെ വിശദീകരണം. വിക്കി കൗശലും നടി സാറാ അലി ഖാനും അഭിനയിച്ച സിനിമയുടെ രംഗത്തിനെതിരെ ആണ് പരാതി ഉയർന്നത്. ജയ് സിംഗ് യാദവ് എന്നയാളാണ് പരാതിക്കാരൻ.
തന്റെ സ്കൂട്ടി നമ്പറാണ് MP-09-UL-4872. ഇതാണ് സിനിമയിൽ ഉപയോഗിക്കുന്നത്. ചിത്രീകരണത്തിന് ഉപയോഗിച്ച അതേ മോട്ടോർസൈക്കിളാണ് തന്റെതെന്നും എന്തെങ്കിലും അപകത്തിൽപ്പെട്ടാൽ ആരാണ് ഉത്തരവാദിയെന്നും ജയ് സിംഗ് ചോദിച്ചു. അതുകൊണ്ടാണ് പരാതി നൽകിയതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ ബൈക്കിന്റെ നമ്പർ പ്ലേറ്റിലുള്ളത് ഒന്ന് എന്ന അക്കമാണെന്നും പരാതിക്കാരൻ അവകാശപ്പെട്ടതുപോലെ നാല് അല്ലെന്നും പൊലീസ് വ്യക്തമാക്കി. നമ്പർ പ്ലേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ബോൾട്ട് മൂലം ഇത് നാല് എന്ന് വായിച്ചതാണ് പരാതി ഉയരാൻ കാരണം.
വിക്കി കൗശൽ ഉപയോഗിച്ചിരിക്കുന്ന ബൈക്കിന്റെ നമ്പർ സിനിമയുടെ പ്രൊഡക്ഷൻ ഹൗസിന് അവകാശപ്പെട്ടതാണെന്നും പൊലീസ് പറഞ്ഞു.
MP | We investigated the matter&found that the vehicle was not 4872 (as alleged by the complainant). The number was 1872 but due to a bolt, no 1 looked like number 4. They had permission for that number plate. We found no irregularities in it: Rajendra Soni, SHO, Banganga, Indore https://t.co/oJanl2wFhZ pic.twitter.com/tGkvElwQSi
— ANI (@ANI) January 3, 2022
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates